UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാഹിയിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നു പേര്‍ അറസ്റ്റില്‍

ഇന്നലെ രാത്രി വടകരയിലെ ലോഡ്ജില്‍ നിന്നാണ് എംഎം ഷാജി, ഷബിന്‍, ലിജിന്‍ എന്നിവര്‍ അറസ്റ്റിലായത്.

മാഹിയില്‍ ബിജെപി ബൂത്ത് പ്രസിഡന്റും ഓട്ടോ ഡ്രൈവറുമായ ഷമേജ് (41)കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി വടകരയിലെ ലോഡ്ജില്‍ നിന്നാണ് എംഎം ഷാജി, ഷബിന്‍, ലിജിന്‍ എന്നിവര്‍ അറസ്റ്റിലായത്. കൊലപാതകം നടന്ന 12 ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ ആദ്യ അറസ്റ്റ് നടപടിയുണ്ടാവുന്നത്. അറസ്റ്റിലായ മൂന്ന പേരും സിപിഎം പ്രവര്‍ത്തകരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരുമാണെന്നും പോലിസ് അറിയിച്ചു.

മേയ് ഏഴിന് രാത്രി ഒമ്പതോടെ മാഹി കോറോടന്‍ ക്ഷേത്രത്തിനു സമീപത്ത് വച്ച് സിപിഎം പള്ളുര്‍ ലോക്കല്‍ കമ്മിറ്റി അംഗം കണ്ണിപ്പൊയില്‍ ബാബു(47)വിനെ വെട്ടികൊലപ്പെടുത്തിയതിന് പിറകെയായിരുന്നു ഷമേജിനു നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷമോജിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നംബര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വട്സാപ്പ് മെസേജ് ഞങ്ങളുടെ നംബറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍