UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോപുലര്‍ ഫ്രണ്ട് വനിതാ നേതാവിന്റെ പരാതിയില്‍ ടൈസ് നൗ എഡിറ്റര്‍ക്ക് സമന്‍സ്

ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ശിവശങ്കര്‍, വാര്‍ത്താ അവതാരകന്‍ ആനന്ദ് നരസിംഹന്‍ എന്നിവര്‍ ആഗസ്ത് 30 ന് കോടതിയില്‍ ഹാജരാവണമെന്നും സമന്‍സ് ആവശ്യപ്പെടുന്നു.

പോപുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് എ എസ് സൈനബ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ടൈസ് നൗ വാര്‍ത്താ ചാനലിന് മലപ്പുറം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സമന്‍സ്. ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ശിവശങ്കര്‍, വാര്‍ത്താ അവതാരകന്‍ ആനന്ദ് നരസിംഹന്‍ എന്നിവര്‍ ആഗസ്ത് 30 ന് കോടതിയില്‍ ഹാജരാവണമെന്നും സമന്‍സ് ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം വിഭാഗത്തിലക്ക് മത പരിവര്‍ത്തനം നടത്താന്‍ എ എസ് സൈനബ ഇടപെടുന്നുണ്ടെന്നും ഇത്തരക്കാരെ ഇവര്‍ സംരക്ഷിക്കുന്നുണ്ടെന്നുമുള്ള ടൈംസ് നൗവിന്റെ ആരോപണം ചൂണ്ടിക്കാട്ടിയാണ് നാഷനല്‍ വിമന്‍സ് ഫ്രണ്ട് പ്രസിഡന്റ് കോടതിയെ സമീപിച്ചത്. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികള്‍ വേട്ടയാടപ്പെടുന്നു, മതംമാറ്റത്തിന് ഇരയാക്കപ്പെടുന്നു, ചൂഷണം ചെയ്യപ്പെടുന്നു എന്ന പേരില്‍ സപ്രേക്ഷണം ചെയ്ത പരിപാടിക്കെതിരേയാണ് സൈനബയുടെ പരാതി. ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടയാവുന്ന ഹിന്ദു പെണ്‍കുട്ടികളുടെ ഉപദേശിയാണ് എ എസ് സൈനബ എന്ന് എന്‍ഐഎയുടെ രഹസ്യ റിപ്പോര്‍ട്ട് പറയുന്നുണ്ടെന്നും ചാനല്‍ ആരോപിച്ചിരുന്നു.

2017 ആഗസ്ത് 30ന് സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ തന്നെ ലൗ ജിഹാദിന്റെ ഇടനിലക്കാരിയാക്കി കാണിക്കാന്‍ ശ്രമം നടന്നു. ഇത്തരം ആരോപണങ്ങള്‍ രാജ്യത്തെ മുസ്ലിം വിഭാഗത്തെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തുന്നതാണ്, ആഗോളതലത്തില്‍ നിരവധി പേര്‍ വീക്ഷിച്ച പരിപാടി പൊതു പ്രവര്‍ത്തക കൂടിയായ തനിക്ക് സമൂഹത്തില്‍ അപകീര്‍ത്തിയുണ്ടാക്കി. സുഹൃത്തുക്കളും ബന്ധുക്കളും ഇക്കാര്യം തന്നോട് സൂചിപ്പിച്ചതായും സൈനബ പരാതിയില്‍ പറയുന്നു.

വിവാദമായ ഹാദിയ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു പോപുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് എ എസ് സൈനബയക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സി റിപോര്‍ട്ട് സമര്‍പ്പിച്ചത്. കേരളത്തില്‍ നടന്ന പത്തോളം മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സൈനബ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു റിപോര്‍ട്ടിലെ പരാമര്‍ശം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍