UPDATES

മലപ്പുറം ജില്ല വിഭജിക്കില്ല, ലീഗിന്റെ ആവശ്യം സർക്കാർ തള്ളി

അധികാര വികേന്ദ്രീകരണം ഏറ്റവും മികച്ച രീതിയിൽ നടക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വ്യവസായ മന്ത്രി

മലപ്പുറത്തിന്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ജില്ലാ വിഭജനം വേണമെന്ന് മുസ്ലീം ലീഗ് ആവശ്യം സർക്കാർ തള്ളി. പുതിയ ജില്ല രൂപീകരിക്കുക എന്നത് ശാസ്ത്രീയ സമീപനമല്ലെന്നാണ് സർക്കാർ നിലപാടെന്ന് കെ എൻഎ ഖാദർ എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി ഇപി ജയരാജൻ ആവശ്യപ്പെട്ടു. അധികാര വികേന്ദ്രീകരണം നടപ്പാക്കാൻ ജില്ലവിഭജിക്കണമെന്ന ആവശ്യം ശരിയല്ല. അധികാര വികേന്ദ്രീകരണം ഏറ്റവും മികച്ച രീതിയിൽ നടക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വ്യവസായ മന്ത്രി മറുപടിയിൽ വ്യക്തമാക്കി.

മലപ്പുറം ജില്ല രൂപീകരിച്ച് 50 വർഷം പിന്നിടുമ്പോഴും വികസനം സാധ്യമാവുന്നില്ലെന്നായിരുന്നു കെഎൻഎ ഖാദർ നോട്ടീസിൽ ആരോപിച്ചത്. 45 ലക്ഷമാണ് ജില്ലയിലെ ജനസംഖ്യ. അതിനാൽ ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്താൻ ബുദ്ധിമുട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ജില്ലകളേക്കാൽ കൂടുതൽ ലോക് സഭാ സീറ്റുകൾ ഉള്ളപ്പോൾ കേരളത്തിൽ സ്ഥിതി വ്യത്യസ്ഥമാണെന്നും എംഎൽഎ അറിയിച്ചു.

ദിവസങ്ങൾക്ക് മുൻപ് യുഡിഎഫ് അനുമതിയില്ലാത്തതിനെ തുടർന്ന്  പിൻമാറിയ മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യവുമായി വീണ്ടും മുസ്ലീം ലീഗ്. കെ.എന്‍.എ. ഖാദർ എംഎൽഎ വീണ്ടും നോട്ടീസ് നൽകുകയായിരുന്നു.  ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതാണ് കെ.എന്‍.എ. ഖാദറിന്റെ ആവശ്യം. നേരത്തെ ജില്ലയിലെ പല വേദികളിലും അദ്ദേഹം ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സബ്മിഷന് മുസ്ലീംലീഗും യു.ഡി.എഫും അനുമതി നല്‍കാതിരുന്നതോടെ പിൻമാറുകയായിരുന്നു. ശ്രദ്ധ ക്ഷണിക്കലിനായി കെ.എന്‍.എ. ഖാദറിന്റെ പേര് വിളിച്ചപ്പോള്‍ അദ്ദേഹം സീറ്റിലില്ലായിരുന്നു.

എന്നാൽ ജില്ലാ വിഭജനം എന്ന ആവശ്യത്തിൽ യു.ഡി.എഫ് തീരുമാനമെടുത്തതോടെയാണ് കെ.എന്‍.എ ഖാദര്‍ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നല്‍കിയതെന്നാണ് വിവരം. അതിനിടെ വിഷയം ചർച്ചയായ യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ തമ്മിൽ ശക്തമായ വാക് പോരുണ്ടായതായി റിപ്പോർട്ട് ഉണ്ടായിരുന്നു. അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദുമാണ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.

ജില്ലാ വിഭജനം എന്നത് എസ്ഡിപിഐയുടെ ആവശ്യമാണ്. ഇതിനെ പിന്തുണക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും ഇക്കാര്യത്തെ കുറിച്ച് കോണ്‍ഗ്രസോ യുഡിഎഫോ ഇതുവരെ ആലോചിട്ടിച്ചില്ല, ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സാധാരണയായി ജനസംഖ്യാനുപാതത്തിലാണ് പ്ലാന്‍ ഫണ്ട് വിഭജിക്കുക. എന്നാല്‍ മലപ്പുറത്തിനു ജനസംഖ്യയ്ക്ക് അനുപാതമായ ഗുണം കിട്ടുന്നില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ആര്യാടന്‍ പറഞ്ഞു. എന്നാല്‍, ആര്യാടന്റെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ശ്രദ്ധ ക്ഷണിക്കലില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും മുസ്‌ലിം ലീഗ് പ്രതിനിധി കെ എന്‍ എ ഖാദര്‍ എംഎല്‍എ നിലപാടെടുക്കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍