UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറം വിഭജനം നിയമസഭയിൽ ഉന്നയിക്കാൻ മുസ്ലീം ലീഗ് നീക്കം, കോൺഗ്രസ് എതിർത്തതോടെ നിലപാട് മാറ്റി

ജനസംഖ്യാടിസ്ഥാനത്തിൽ മലപ്പുറത്തെ വിഭജിക്കണമെന്നും പുതിയ ജില്ല വേണമെന്നുമുള്ള ആവശ്യമാണ് എംഎൽഎ കെ.എൻ.എ ഖാദര്‍ എഴുതി നൽകിയിരുന്നത്.

മലപ്പുറം ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കലിൽ നിന്ന് മുസ്‌ലിം ലീഗ് എം.എൽ.എ, കെ.എൻ.എ ഖാദർ പിൻമാറി. മലപ്പുറം ജില്ല വിഭജിച്ചു പുതിയ ജില്ല രൂപീകരിക്കണമെന്നായിരുന്നു ലീഗിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയം. ഇന്നലെ രണ്ടാമത്തെ ശ്രദ്ധക്ഷണിക്കൽ പ്രമേയമായി ഇത് ഉൾപ്പെടുത്തിയിരുന്നത്.  എന്നാൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പേരു എം.എൽ.എ, കെ.എൻ.എ ഖാദറിന്റെ പേരു വിളിച്ചപ്പോൾ ഖാദർ സീറ്റിൽ ഇല്ലാത്തതിനാൽ വിഷയം പരിഗണിക്കാതെ പോവുകയായിരുന്നു. ഇതോടെ സഭ അടുത്ത നടപടിക്രമത്തിലേക്കു സഭ കടന്നു.

എന്നാൽ, കോണ്‍ഗ്രസ് ഉയർത്തിയ എതിർപ്പാണ് മലപ്പുറം വിഭജനം എന്ന ആവശ്യം നിയമസഭയിൽ ഉയർത്താനുള്ള പ്രമേയത്തിൽ നിന്നും പിന്നോട്ട് പോവാൻ ലീഗിനെ പ്രേരിപ്പിച്ചതെന്ന് മനോരമ റിപ്പോർട്ട് പറയുന്നു. യുഡിഎഫിൽ ചർച്ച ചെയ്യാതെ ഇങ്ങനെയൊരു നിർദേശം സഭയിൽ അവതരിപ്പിക്കാൻ കഴിയില്ലെന്നു കോൺഗ്രസ് വ്യക്തമാക്കിയതിനെത്തുടർന്നാണു പിന്മാറ്റമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പുതിയ ജില്ലകളുടെ കാര്യത്തിൽ യു.ഡി.എഫ് നയപരമായ തീരുമാനമെടുത്ത ശേഷം തുടർ നടപടികൾ മതിയെന്നാണ് പാർട്ടി നിർദ്ദേശം.

ജനസംഖ്യാടിസ്ഥാനത്തിൽ മലപ്പുറത്തെ വിഭജിക്കണമെന്നും പുതിയ ജില്ല വേണമെന്നുമുള്ള ആവശ്യമാണ് എംഎൽഎ കെ.എൻ.എ ഖാദര്‍ എഴുതി നൽകിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണു ശ്രദ്ധക്ഷണിക്കലിന് മറുപടി പറയേണ്ടിരുന്നത്. മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യം വിവിധ സംഘടനകള്‍ കാലങ്ങളായി മുന്നോട്ട് വയ്ക്കുന്നതാണ്. മലപ്പുറം ജില്ല നിലവിൽ നേരിടുന്ന വികസന പ്രശ്നത്തിന് പരിഹാരമുണ്ടാകാൻ തിരൂർ കേന്ദ്രമാക്കി മറ്റൊരു ജില്ല രൂപീകരിക്കണമെന്നുമായിരുന്നു ലീഗിന്റെ വാദങ്ങൾ.

അതേസമയം മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതിനുള്ള ശ്രദ്ധ ക്ഷണിക്കല്‍ ലീഗ് എന്തിന് ഒഴിവാക്കിയെന്ന് കാരാട്ട് റസാഖ് ചോദിച്ചു. മലപ്പുറം ജില്ല രൂപീകരിച്ചത് ഇ.എം.എസ് സർക്കാരാണ്. ആ പാത പിന്തുടരുന്ന പിണറായി സർക്കാർ അനുമതി നൽകുമെന്ന് ഭയന്നാണ് ശ്രദ്ധ ക്ഷണിക്കല്‍ ഒഴിവാക്കിയതെന്നും കാരാട്ട് റസാഖ് പറഞ്ഞു.

ഉടമസ്ഥാവകാശം തെളിയിക്കാതെ എങ്ങനെയാണ് ഭൂനികുതി സ്വീകരിക്കുക? ഹാരിസണ്‍ അടക്കമുള്ളവരില്‍ നിന്ന് 38000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള സിവില്‍ കേസ് വൈകിപ്പിക്കുന്നതാര്‍?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍