UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയും ഷീ ജിന്‍ പിങ്ങും ഒക്ടോബറില്‍ മഹാബലിപുരത്ത് കൂടിക്കാഴ്ച നടത്തും

ഷീയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ചൈനീസ് പ്രതിനിധി സംഘം കേന്ദ്ര സര്‍ക്കാരിലേയും തമിഴ്‌നാട് സര്‍ക്കാരിലേയും ഉന്നത ഉദ്യോഗസ്ഥരുമായി ചെന്നൈയില്‍ ചര്‍ച്ച നടത്തിയിരുന്നു.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. ചെന്നൈയ്ക്ക് സമീപം മാമല്ലപുരത്ത് (മഹാബലിപുരം) ഒക്ടോബര്‍ 11 മുതല്‍ 13 വരെയായിരിക്കും ചര്‍ച്ച. മാമല്ലപുരത്തെ ചരിത്ര ശേഷിപ്പുകള്‍ നിറഞ്ഞ യുനെസ്‌കോ ലോകപൈതൃക കേന്ദ്രം ഇരു നേതാക്കളും സന്ദര്‍ശിക്കും. ചൈനയിലെ വുഹാനില്‍ നടന്ന അനൗപചാരിക ചര്‍ച്ചയ്ക്ക് ശേഷം ഇരു നേതാക്കളം ഹുബെയ് പ്രവിശ്യാ മ്യൂസിയം സന്ദര്‍ശിച്ചിരുന്നു.

ഷീയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ചൈനീസ് പ്രതിനിധി സംഘം കേന്ദ്ര സര്‍ക്കാരിലേയും തമിഴ്‌നാട് സര്‍ക്കാരിലേയും ഉന്നത ഉദ്യോഗസ്ഥരുമായി ചെന്നൈയില്‍ ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ഷിക പരിപാടിയായ ഡിഫന്‍സ് എക്‌സ്‌പോ കഴിഞ്ഞ വര്‍ഷം നടത്തിയത് മാമല്ലപുരത്താണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍