UPDATES

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: പ്രധാനമന്ത്രി മോദി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ മമത പങ്കെടുക്കില്ല

ഒറ്റ തിരഞ്ഞെടുപ്പില്‍ വിദഗ്ധരുടെ അഭിപ്രായം തേടണം എന്ന് പറഞ്ഞ മമത ബാനര്‍ജി, ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം എന്ന് പാര്‍ലമെന്ററികാര്യം മന്ത്രി പ്രഹ്‌ളാദ് ജോഷിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ലോക്‌സഭ സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ബഹിഷ്‌കരിക്കും. തൃണമൂല്‍ പ്രതിനിധി യോഗത്തില്‍ പങ്കെടുക്കില്ല. ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന സര്‍ക്കാര്‍ അജണ്ട സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്. ഒരു ദിവസത്തെ ചര്‍ച്ച കൊണ്ട് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് മമത അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അടക്കം ഭൂരിഭാഗം പ്രതിപക്ഷ പാര്‍ട്ടികളും ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുക എന്ന നിര്‍ദ്ദേശത്തെ എതിര്‍ക്കുകയാണ്. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇക്കാര്യം ചര്‍ച്ച ചെയ്തു.

ഒറ്റ തിരഞ്ഞെടുപ്പില്‍ വിദഗ്ധരുടെ അഭിപ്രായം തേടണം എന്ന് പറഞ്ഞ മമത ബാനര്‍ജി, ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം എന്ന് പാര്‍ലമെന്ററികാര്യം മന്ത്രി പ്രഹ്‌ളാദ് ജോഷിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ധൃതി പിടിച്ച് ഇത്തരമൊരു തീരുമാനമെടുക്കുന്നത് നീതിപൂര്‍വമായിരിക്കില്ല. ഭരണഘടനാ വിദ്ഗരുമായി ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തണം.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും അഭിപ്രായ തേടി ധവളപത്രം പുറത്തിറക്കണം. സര്‍വകകക്ഷി യോഗം കൊണ്ട് മാത്രം കാര്യമില്ല. ഇത്തരത്തില്‍ ചെയ്യുകയാണെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അതിന്റെ നിലപാട് അറിയിക്കും. 28 സംസ്ഥാനങ്ങളിലായി 117 ജില്ലകള്‍ തിരഞ്ഞെടുത്തുള്ള നീതി ആയോഗിന്റെ വികസന പരിപാടിയോട് യോജിപ്പില്ലെന്നും മമത വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍