UPDATES

“ജയ് ശ്രീരാം” വിളിച്ചുള്ള ബിജെപിയുടെ ഭീഷണി വേണ്ട, ഞങ്ങള്‍ ജയ് ഹിന്ദും ഇടതുപാര്‍ട്ടികള്‍ ഇന്‍ക്വിലാബ് സിന്ദാബാദും വിളിക്കും: മമത

“ആര്‍എസ്എസിനെ ബംഗാള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. വെറുപ്പ് പ്രചരിപ്പിച്ച് നേട്ടം കൊയ്യാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്”.

ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ചുള്ള ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയം തിരിച്ചറിയണം എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ബംഗാളില്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഒരു വിഭാഗം മാധ്യമങ്ങളും ഇതിന് പിന്തുണ നല്‍കുന്നതായും മമത ആരോപിച്ചു. വ്യാജ വീഡിയോകളിലൂടെയും വാര്‍ത്തകളിലൂടെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവര്‍.

രാജാറാം മോഹന്‍ റോയ് മുതല്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ വരെയുള്ള നവോത്ഥാന സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ കാലം മുതല്‍ ബംഗാള്‍ എക്കാലവും സഹവര്‍ത്തിത്വത്തിന്റേയും പുരോഗമന ചിന്തകളുടേയും കേന്ദ്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തകര്‍ക്കാന്‍ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജയ് ശ്രീരാം എന്നോ, ജയ് രാം ജി കി എന്നോ രാം നാം സത്യ ഹേ എന്നോ ആരെങ്കിലും വിളിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ല. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിലാണ് എതിര്‍പ്പ്. എല്ലാ പാര്‍ട്ടികള്‍ക്കും അവരവരുടേതായ മുദ്രാവാക്യങ്ങളുണ്ട്. ഞങ്ങള്‍ക്ക് ജയ് ഹിന്ദും വന്ദേ മാതരവുമുണ്ട്. ഇടതുപാര്‍ട്ടികള്‍ക്ക് ഇന്‍ക്വിലാബ് സിന്ദാബാദ് ഉണ്ട്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു.

ആര്‍എസ്എസിനെ ബംഗാള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. വെറുപ്പ് പ്രചരിപ്പിച്ച് നേട്ടം കൊയ്യാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ ഈ രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കണം എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മമത ബാനര്‍ജി പറയുന്നു.

ബി.ജെ.പി. ജയ്ശ്രീറാം എന്നെഴുതിയ പത്തുലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ ്പ്രതിഷേധത്തിന്റെ ഭാഗമായി
ഭാഗമായി മമത ബാനര്‍ജിക്ക് അയക്കാനാണ് ബിജെപിയുടെ തീരുമാനം. പോസ്്റ്റ് കാര്‍ഡുകള്‍ അയയ്ക്കുന്നവരെ അറസ്റ്റ് ചെയ്യാനാണ് വെല്ലുവിളി. മമത എത്തുന്ന ഇടങ്ങളിലെല്ലാം ജയ് ശ്രീരാം വിളികളുമായി ബിജെപി പ്രവര്‍ത്തകരെത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍