UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബസ്സില്‍ സ്വയംഭോഗം ചെയ്തയാളെ മർദിച്ച് പോലീസിലേൽപ്പിച്ച് യുവതി; ഇടപെടാതെ സഹയാത്രികർ

യുവതിയുടെ പരാതി പ്രകാരം ആരോപണവിധേയനായ വ്യക്തിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ഡല്‍ഹിയില്‍ ഒാടുന്ന ബസ്സില്‍ വച്ച് സ്വയംഭോഗം ചെയ്തയാളെ പിടികൂടി പോലീസില്‍ ഏല്‍പിച്ച് യുവതി. കപ്ഷേര- വസന്ത് ഗഞ്ച് ബസ്സില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ബസ്സില്‍ വച്ച് തനിക്ക് മുന്നില്‍ വന്നിരുന്ന ഇയാള്‍ യാതൊരുമടിയും കൂടാതെ സ്വയം ഭോഗം ചെയ്യാന്‍ ആരംഭിക്കുകയായിരുനെന്ന് യുവതി പറയുന്നു.

സംഭവം ശ്രദ്ധയില്‍ പെട്ട ഉടനെ ഒച്ചവച്ചെങ്കിലും ഇയാള്‍ നടപടി തുടരുകയായിരുന്നു. എന്നാല്‍ സഹയാത്രികര്‍ ആരും തന്നെ സഹായിക്കാന്‍ രംഗത്തെത്തിയില്ല. ഇതോടെ ഇയാളെ തടഞ്ഞുവയ്ച്ച് മര്‍ദിക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നെന്നും യുവതി പറയുന്നു. താന്‍ സ്വന്തം നിലയ്ക്കായിരുന്നു ഇതെല്ലാം ചെയ്തത്. പോലീസ് എത്തുന്നതുവരെ ആരും ഇടപെട്ടില്ലെന്നും യുവതി പറഞ്ഞതായും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് പറയുന്നു. യുവതിയുടെ പരാതി പ്രകാരം ആരോപണവിധേയനായ വ്യക്തിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

തലസ്ഥാന നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആതിക്രമങ്ങളില്‍ പലപ്പോളും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാവാറില്ലെന്നും ആരോപണങ്ങളുണ്ട്.

അടുത്തിടെ ഡല്‍ഹിയിലെ തന്നെ തിരക്കുള്ള ബസ്സില്‍ സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥിനി പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. സഹയാത്രികര്‍ സഹായിച്ചില്ലെന്നാരുയുന്നു ഇവിടെയുമുള്ള ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍