UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഇത് റമദാനിലെ എന്റെ ത്യാഗം’ നാലുവയസ്സുകാരിയെ കഴുത്തറുത്ത് കൊന്ന് പിതാവ്

തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്റെ മകളാണ്, അത് താന്‍ സര്‍വശക്തന് സമര്‍പ്പിക്കുന്നു. റമദാനിലെ തന്റെ ത്യാഗമാണിതെന്നുമായിന്നു ഖുറേഷിയുടെ പ്രതികരണം.

രാജസ്ഥാനിലെ നാലു വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ജോഥ്പൂരിലെ പിപാര്‍ സിറ്റി നിവാസിയായ നവാബ് അലി ഖുറേഷി(26) യാണ് തന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പോലിസ് അറിയിച്ചു. രക്ഷിതാക്കും 11 മാസം പ്രായമായ അനിയത്തിക്കും ഒപ്പം ഉറങ്ങിക്കിടന്ന റിസ്വാനയെ വ്യാഴാഴ്ച രാവിലെ വീടിന്റെ താഴെത്തെ നിലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയ്യായിരുന്നു.

സംഭവത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ ഒടുവില്‍ പിതാവ് തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടത്തുകയായിരുന്നു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി ജോഥ്പൂര്‍ റൂറല്‍ എസ്പി രാജന്‍ ദുഷ്യന്ത് അറിയിച്ചു. വിശുദ്ധമാസമായ റമദാനില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മകളെ ദൈവത്തിന് സമര്‍പ്പിക്കുകയാണ് ചെയതെന്ന് ഖുറേഷി പറഞ്ഞതായും പോലിസ് അറിയിച്ചു.

തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്റെ മകളാണ്, അത് താന്‍ സര്‍വശക്തന് സമര്‍പ്പിക്കുന്നു. റമദാനിലെ തന്റെ ത്യാഗമാണിതെന്നുമായിന്നു ഖുറേഷിയുടെ പ്രതികരണം.
ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്ത് വീടിന്റെ വരാന്തയിലെത്തിയ ശേഷം മടിയിലിരുത്തി സൂക്തങ്ങള്‍ ഉരുവിട്ട ശേഷം കഴുത്തറുക്കുകയായിരുന്നെന്നും പോലിസ് അറിയിച്ചു. ദിവസങ്ങളായി മുത്തശ്ശിയുടെ കൂടെയായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് ഇവരുടെ അടുത്തെത്തിയത്. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ടോടെ സംസ്‌കരിച്ചിരുന്നു.

ഇതിലേയും ഭേദം കമ്പിപ്പാര എടുത്തു മോഷ്ടിക്കാനിറങ്ങല്‍: വേണുവിനോടുള്ള യുവാവിന്റെ മറുപടി വൈറല്‍

 

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍