UPDATES

ട്രെന്‍ഡിങ്ങ്

ഝാർഖണ്ഡില്‍ വീണ്ടും പശുവിന്റെ പേരില്‍ കൊല; ആക്രമിച്ചത് മൂന്ന് പേരെ, ഒരാള്‍ മരിച്ചു

സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

പശുവിന്റെ പേരിൽ രാജ്യത്ത് വീണ്ടും ആൾക്കൂട്ടക്കൊലപാതകം. ഝാർഖണ്ഡിലെ കുൻന്തി ജില്ലയിൽ ജൽത്താണ്ട സുരിയിലാണ് ഗോവധമാരോപിച്ച്  മുന്ന് പേരെ ആൾക്കൂട്ടം ആക്രമിച്ചത്. ഇതിൽ ഒരാൾ കൊല്ലപ്പെടുകയായിരുന്നു. ഇറച്ചിയും, തോലുമായി പിടികൂടിയ സംഘത്തെ ആള്‍ക്കൂട്ടം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

കലത്തൂസ് ബർല, ഫിലിപ്പ് ഹോറോ, ഫാഗു കച്ച്ഹാപ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. മർദ്ദനത്തിൽ പരിക്കേറ്റ ഇവരെ പോലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ ഗുരുതരമായി പരിക്കേറ്റിരുന്ന കലത്തൂസ് ബർല പിന്നീട് മരിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ചോതാൻ‍ഗ്പൂർ ഡിഐജി പ്രതികരിച്ചു.

എന്നാൽ, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും സംഭവത്തെകുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ കുറച്ച് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ഈ വർഷം ഏപ്രിലിൽ ഝാർഖണ്ഡിലെ തന്നെ ജുർമോ ഗ്രാമത്തിൽ ചത്ത കാളയുടെ ഇറച്ചിയെടുത്തെന്ന് ആരോപിച്ച് ഒരു ആദിവാസി ക്രിസ്ത്യൻ യുവാവിനെ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. പ്രകാശ് ലക്ര എന്നയാളാണ് അന്ന് മരിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നാലെ മർദ്ദനത്തിൽ പരിക്കേറ്റവർക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തത് വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍