UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫേസ് ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാന്‍ അനുവദിച്ചില്ല; യുവാവ് രക്ഷിതാക്കളെ കൊലപ്പെടുത്തി

ഫേസ്ബുക്ക് സുഹൃത്തായ കാണ്‍പൂര്‍ സ്വദേശിനിയെ വിവാഹം ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് രക്ഷിതാക്കളുടെ കൊലപാകത്തില്‍ കലാശിച്ചത്. ഉറങ്ങിക്കിടന്ന ദമ്പതികളെ സുഹൃത്തുക്കളുടെ സഹായത്തോടെ ബഡ്ഷീറ്റ് ഉപയോഗിച്ച ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ വിവാഹം ചെയ്യുന്നതില്‍ നിന്നും വിലക്കിയ രക്ഷിതാക്കളെ 26കാരന്‍ കൊലപ്പെടുത്തി. ഡല്‍ഹിയിലെ ജാമിയ നഗര്‍ നിവാസികളായ തസ്ലിം ഭാനു (50), ഷമീം അഹമ്മദ് (55) എന്നിവരെയാണ് ഏകമകന്‍ അബ്ദുള്‍ റഹ്മാന്‍ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ വകവരുത്തിയത്. ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നതെന്ന് പോലിസ് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. അബ്ദുള്‍ റഹ്മാനു പുറമെ നദീം ഖാന്‍, ഗുഡ്ഡു എന്നീ രണ്ടു പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

അബ്ദുള്‍ റഹ്മാന്റെ ഫേസ്ബുക്ക് സുഹൃത്തായ കാണ്‍പൂര്‍ സ്വദേശിനിയെ വിവാഹം ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് രക്ഷിതാക്കളുടെ കൊലപാതകത്തില്‍ കലാശിച്ചത്. ഉറങ്ങിക്കിടന്ന ദമ്പതികളെ സുഹൃത്തുക്കളുടെ സഹായത്തോടെ ബഡ്ഷീറ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

നേരത്തെ വിവാഹിതനായിരുന്ന റഹ്മാന്‍ വിവാഹ മോചിതനാണ്. ഇതിനു ശേഷമാണ് കാണ്‍പൂരില്‍ നിന്നുള്ള യുവതിയുമായി ഇയാള്‍ ഫേസ്ബുക്കിലുടെ പരിചയപ്പെടുന്നത്. അതിനിടെ മാതാപിതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി 2017ല്‍ ഇയാള്‍ വീണ്ടും വിവാഹിതനായെങ്കിലും കാണ്‍പൂര്‍ സ്വദേശിനിയുമായുള്ള ബന്ധം തുടരുകയായിരുന്നു. റഹമാന്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും, ഇവരുമായി തുടര്‍ച്ചയായി ബന്ധം പുലര്‍ത്തിയിരുന്നതായും പോലിസ് അറിയിച്ചു. മാതാപിതാക്കളെ വകവകുത്തുന്നതിനായി നദീം ഖാന്‍, ഗുഡ്ഡു എന്നിവര്‍ക്കായി റഹ്മാന്‍ 2.5 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു. കൊലപാതകത്തില്‍ പങ്കാളികളായ ഇരുവരെയും പോലിസ് പിടികൂടിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കോള്‍ സെന്റര്‍ ജീവനക്കാരനായിരുന്ന ഇയാളെ മയക്കുമരുന്ന് ഉപയോഗം മൂലം ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍