UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ യാത്രികന്‍ കോക്ക്പിറ്റില്‍; വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു

മുംബൈ- കൊല്‍ക്കത്ത വിമാനത്തിലായിരുന്നു സംഭവം. മുംബൈയില്‍ നിന്നും ഇന്‍ഡിഗോ കമ്പനിയുടെ വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന്‍ അനധികൃതമായി കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത്.

വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കെ കോക്ക്പിറ്റിലെത്തി മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിച്ച യാത്രികനെ വിമാനത്തില്‍ നിന്നു പുറത്താക്കി. മുംബൈ- കൊല്‍ക്കത്ത വിമാനത്തിലായിരുന്നു സംഭവം. മുംബൈയില്‍ നിന്നും ഇന്‍ഡിഗോ കമ്പനിയുടെ വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന്‍ അനധികൃതമായി കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇയാളെ കോക്ക്പില്‍ നിന്നും പുറത്തിറക്കിയ വിമാന ജീവനക്കാര്‍ പോലീസിന് കൈമാറുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത പോലീസ് പിന്നീട് വിട്ടയക്കുകയും ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ചാണ് ഇയാള്‍ക്കെതിരെ നടപടി എടുത്തത്.

വിമാനത്തിന്റെ സുരക്ഷ പാലിക്കാതെയുള്ള പെരുമാറ്റത്തിന് ഒരാഴ്ചയ്ക്കിടെ രാജ്യത്തെ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് പോയ വിമാനത്തിന്റെ വാതില്‍ ആകാശത്ത് വച്ച് തുറക്കാന്‍ ശ്രമിച്ച സംഭവവും റിപോര്‍ട്ട് ചെയ്തിരുന്നു. ബാത്ത്‌റൂമിന്റെ വാതിലാണെന്ന് കരുതിയാണ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നായിരുന്നു യുവാവിന്റെ പ്രതികരണം. സംഭവം മറ്റൊരു യാത്രികന്റെ ശ്രദ്ധയില്‍ പെട്ടതോടെ ജീവനക്കാര്‍ ഇടപെട്ട് ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു. ഇയാളെ പിന്നീട് പാറ്റ്‌ന പോലീസിന് കൈമാറി. വിമാനത്തിലെ മര്‍ദ്ദ നിയന്ത്രണ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാത്തിതിന്റെ പേരില്‍ അസ്വസ്ഥത പടിപ്പിച്ച് 30ലധികം യാത്രികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവവും അടുത്തിടെ റിപോര്‍ട്ട് ചെയ്തിരുന്നു. മൂക്കില്‍ നിന്നു ചെവിയില്‍ നിന്നും രക്തം വന്നനിലയിലായിരുന്നു യാത്രികര്‍ ആശുപത്രിയിലെത്തിയത്.

അതസേമയം, ആദ്യമായി വിമാനത്തില്‍ യത്രചെയ്യുന്നവരാണ് ഇത്തരത്തില്‍ പെരുമാറുന്നവരില്‍ ഭൂരിഭാഗവുമെന്നാണ് സംഭവത്തില്‍ വിമാനഅധികൃതര്‍ നല്‍കുന്ന സൂചനകള്‍. വിമാന ടിക്കറ്റുകള്‍ക്ക നിരക്ക് കുറഞ്ഞതും, അഭ്യന്തര വിമാന സര്‍വീസുകള്‍ വര്‍ധിച്ചതും കൂടുതല്‍ പേരെ വിമാനയാത്രകള്‍ക്ക് പ്രേരിപ്പിക്കുന്നുണ്ട്. 91.3 ദലശ ലക്ഷം അഭ്യന്തര ടിക്ക്‌റുകളാണ് ഈവര്‍ഷം മാത്രം രാജ്യത്ത് വിറ്റഴിച്ചത്. 2017 ലെ കണക്കിനെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വര്‍ധനവാണിത്.

അതേസമയം, വിമാന ജിവനക്കാര്‍രോട് പലപ്പോഴും യാത്രികര്‍ മോശമായി പെരുമാറാറുണ്ടെന്നും അവര്‍ പ്പെടുത്തുന്നു. യാത്രികര്‍ക്ക് വെള്ളവും നല്‍കുന്ന സമയയങ്ങളില്‍ കയ്യില്‍ തൊടാന്‍ ശ്രമിക്കുന്നതുള്‍പ്പെടെ ഉള്ളസംഭവങ്ങള്‍ പതിവാണെന്നും അവര്‍ പറയുന്നു. എന്നാല്‍ പല അന്താരാഷ്ട്ര വിമാനങ്ങളിലും സമാനമായ സ്ഥിതി വിശേങ്ങള്‍ പതിവാണ്. എഫ്ബി ഐ റിപോര്‍ട്ട് പ്രകാരം വിമാനത്തില്‍ വച്ച് ലൈംഗിക പീഠനത്തിന് ശ്രമിച്ചെന്ന പരാതിയില്‍ 2017 ല്‍ 63 കേസുകളാണ് യുഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കണക്കുകള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍