UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചയാളെ പോലീസ് വെടിവച്ചുകൊന്നു

ഭട്ടിണ്ടിയിലെ വസതിയിക്ക് സമീപത്ത് എസ്‌യുവി വാഹനത്തിലെത്തിയ ആള്‍ ബാരിക്കേഡ് മറികടന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു. ഭട്ടിണ്ടിയിലെ വസതിയിക്ക് സമീപത്ത് എസ്‌യുവി വാഹനത്തിലെത്തിയ ആള്‍ ബാരിക്കേഡ് മറികടന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. വീടിന്റെ ഗേറ്റ് കടന്ന് മുന്നോട്ട് കുതിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ മറികടന്ന് വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

ഇതോടെ പിറകയെത്തിയ സുരക്ഷാ ഗാര്‍ഡുകള്‍ ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേ സമയം കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പിടിവലിയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. സംഭത്തിന്റെ പശ്ചാത്തലത്തില്‍ ഫറൂഖ് അബ്ദുള്ളയുടെ വസതിയും പരിസരവും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍