UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മയെ അപമാനിച്ചു; സൃഹൃത്തിന്റെ അറുത്തെടുത്ത തലയുമായി യുവാവ് കീഴടങ്ങി

ചിക്കബാഗിലു സ്വദേശി പശുപതിയാണ് സുഹൃത്ത് ഗിരീഷിന്റെ (28) അറുത്തെടുത്ത തലയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്.

സംഭാഷണത്തിനിടെ അമ്മയെകുറിച്ച് മോശം പരാമര്‍ശം നടത്തിയ സുഹൃത്തിനെ വകവരുത്തി യുവാവ് പോലീസില്‍ കീഴടങ്ങി. ബംഗളൂരുവിന് സമീപത്തെ മാണ്ഡ്യ ജില്ലയിലെ മാലവള്ളിയിലാണ് സംഭവം. ചിക്കബാഗിലു സ്വദേശി പശുപതിയാണ് സുഹൃത്ത് ഗിരീഷിന്റെ (28) അറുത്തെടുത്ത തലയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്.

പശുപതിയുടെ അമ്മയെക്കുറിച്ച് ഗിരീഷ് മോശമായി സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവിലായിരുന്നു കൊലയെന്ന് മാണ്ഡ്യ എസ്.പി. ശിവപ്രകാശ് ദേവരാജ് പ്രതികരിച്ചു. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. തുടര്‍ന്ന തലയുമായു ബൈക്കിലാണ് യുവാവ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

ഒരുമാസത്തിനിടെ കണ്‍ണാടകയില്‍ റിപോര്‍ട്ട് ചെയ്യുന്ന തലയറുത്തുള്ള മുന്നാമത്തെ കൊലപാതകമാണ് ഇന്നലത്തേത്. കഴിഞ്ഞ വ്യാഴാഴ്ച ചിക്കബല്ലാപുരയിലെ ശ്രീനിവാസപുര സ്വദേശി കാമുകിയുടെ അറത്തെടുത്ത തലയുമായി സ്റ്റേഷനിലെത്തിയിരുന്നു. രണ്ടാഴ്ചമുമ്പ് ചിക്കമഗളൂരുവില്‍ ഭാര്യയെ തലയറുത്ത് കൊന്ന് ഭര്‍ത്താവും സ്റ്റേഷനില്‍ കീടങ്ങിയ സംഭവം റിപോര്‍ട്ട് ചെയ്തിരുന്നു. ഭാര്യ വഞ്ചിച്ചെന്നാരോപിച്ചായിരുന്നു കൊലപാതകം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍