UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജീവനേക്കാൾ പ്രാധാന്യം പരീക്ഷയ്ക്ക്; നെഞ്ചിൽ വെടിയേറ്റിട്ടും ബൈക്കിൽ മകളെ സ്കൂളിലെത്തിച്ച് ആർജെഡി നേതാവ്

പന്ത്രണ്ടാം ക്ലാസുകാരിയായ മകൾ ദാമിനി കുമാരിയെ പരീക്ഷയ്ക്ക് സ്കൂളിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടെ 2 ബൈക്കുകളിലായെത്തിയ ആറംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു.

നെഞ്ചിൽ വെടിയേറ്റിട്ടും ഏഴു കിലോമീറ്ററോളം ബൈക്കോടിച്ചു മകളെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് ആർജെഡി നോതാവ്. ബിഹാറിലെ ബേഗുസരായിലുള്ള റാം കൃപാൽ മഹാതോ (45)യാണ് വെടിയേറ്റ ശേഷവും ഏഴു കിലോമീറ്ററോളം ബൈക്കോടിച്ചു മകളെ സ്കൂളിലെത്തിച്ചത്. മകൾ പരീക്ഷയെഴുതുമെന്ന് ഉറപ്പാക്കിയ ശേഷം ആശുപത്രിയിലേക്കു പോയ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

പന്ത്രണ്ടാം ക്ലാസുകാരിയായ മകൾ ദാമിനി കുമാരിയെ പരീക്ഷയ്ക്ക് സ്കൂളിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടെ 2 ബൈക്കുകളിലായെത്തിയ ആറംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ഇവർക്കുനേരെ വെടുയുതിർത്ത സംഘം മകൾ നില വിളിച്ചതോടെ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ രണ്ട് ബുള്ളറ്റുകൾ റാം കൃപാൽ മഹാതോയുടെ നെഞ്ചിലും പതിച്ചിരുന്നു. അടുത്തുള്ള ആശുപത്രിയിലേക്കു പോകാമെന്നു മകൾ കരഞ്ഞു പറഞ്ഞെങ്കിലും പരീക്ഷ മുടക്കേണ്ടെന്നു പറഞ്ഞു റാം കൃപാൽ സ്കൂളിലേക്ക് പോവുയായിരുന്നു. ഇതിന് ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്യുകയായിരുന്നു. ബീർപുർ പഞ്ചായത്തിലെ മുൻ ഗ്രാമമുഖ്യൻ കൂടിയാണ് റാം കൃപാൽ മഹാതോ.

അതേസമയം, റാം കൃപാൽ മഹാതോയുടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയതായും തുടർനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍