UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡബ്ലൂസിസിയിയില്‍ നിന്നും മഞ്ജു വാര്യര്‍ രാജിവച്ചു?

ബഹ്‌റിനില്‍ വച്ച് എഎംഎംഎ പ്രഡിഡന്റ് മോഹന്‍ലാലിനെ കണ്ടാണ് മഞ്ജു വാര്യര്‍ രാജിവിവരം അറിയിച്ചതെന്നാണ് റിപോര്‍ട്ട്.

മലയാള സിനിമയിലെ വനിതാ താരങ്ങളുടെ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും മഞ്ജു വാര്യര്‍ രാജി വച്ചതായി റിപോര്‍ട്ട്. കൈരളി ചാനലാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. ബഹ്‌റിനില്‍ വച്ച് എഎംഎംഎ പ്രഡിഡന്റ് മോഹന്‍ലാലിനെ കണ്ടാണ് മഞ്ജു വാര്യര്‍ രാജിവിവരം അറിയിച്ചതെന്നാണ് റിപോര്‍ട്ട്. ഡബ്ല്യൂസിസിയുടെ നിലപാടുകളില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് രാജിയെന്നും സുചനയുണ്ട്.

നടിയെ ആകമിച്ച കേസില്‍ അരോപണ വിധേയനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള താര സംഘടനയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് രാജിയടക്കമുള്ള നടപടികളുമായി ഡബ്ല്യൂസിസി മുന്നോട്ടു പോവുന്നതിനിടെയാണ് മഞ്ജു വാര്യരുടെ പിന്‍മാറ്റം. ദിലീപ് വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക യോഗം വിളിക്കണം എന്നതടക്കമുള്ള ഡബ്ല്യൂസിസിയുടെ ആവശ്യം പരിഗണിക്കാമെന്ന് താരസംഘടന കഴിഞ്ഞ ദിവസം നിലപാടറിയിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍