UPDATES

ട്രെന്‍ഡിങ്ങ്

സൈനിക വേഷത്തിൽ ബിജെപി നേതാവ് മനോജ് തിവാരിയുടെ ബൈക്ക്റാലി; വിവാദമായതോടെ 10 ഷർട്ടുണ്ടെന്ന് വിശദീകരണം

പത്താൻകോട്ട‌് സേനാ താവളത്തിനുനേരെ ആക്രമണമുണ്ടായശേഷം സൈനിക യൂണിഫോം മറ്റുള്ളവർ ഉപയോഗിക്കരുതെന്ന‌് സൈന്യം നേരത്തെ അറിയിച്ചിരുന്നു.

സൈന്യത്തിന്റെ യൂണിഫോം മറ്റുള്ളവർ ഉപയോഗിക്കരുതെന്ന വിലക്ക‌് നില നിലനിൽക്കെ സൈനിക വേഷത്തിൽ പാർട്ടി പ്രചാരണ പരിപാടികളിൽ പങ്കെടുത്ത് ബിജെപി ഡല്‍ഹി അധ്യക്ഷൻ മനോജ് തിവാരി. ബലാക്കോട്ടിൽ വ്യോമ സേന നടത്തിയ ആക്രണത്തിന്റെ തെളിവ് തേടിയ പ്രതിപക്ഷ പാർട്ടികളുടെ നടപടി സൈനികരെ അപമാനിക്കാനാണെന്ന പ്രധാന മന്ത്രിയുടെ ഉൾപ്പെടെ പ്രസ്താവന നില നില്‍ക്കെയാണ് നടപടി. ആംആദ്മി പാർട്ടി ഡൽഹിയിലെ ലോക്സഭാ സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിറകെയായിരുന്നു റാലി. മനോജ‌് തിവാരിയുടെ നടപടി ഇതിനോടകം വിവാദമായിട്ടുണ്ട്. നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. പട‌്ന, അമേഠി എന്നിവിടങ്ങളിലെ റാലിയിൽ പ്രധാനമന്ത്രി പ്രസംഗിച്ചതിന് പിറകെയാണ് ഞായറാഴ്ച ബിജെപി ഡൽഹി ഘടകം ബൈക്ക് റാലി സംഘടിപ്പിച്ചത്.

ഡൽഹിയിലെ ഭരണ കക്ഷിയായ ആംആദ്മി പാർട്ടി തന്നെയായിരുന്നു മനോജ് തിവാരിക്കെതിരെ ആദ്യം രംഗത്തെത്തിയതും. സൈനികരല്ലാത്തവർ ഇത്തരം യൂണുഫോം ധരിക്കുന്നത് ഐപിസി 171–ാം വകുപ്പ‌് പ്രകാരം കുറ്റകമാണെന്ന് ആം ആദ‌്മി ദേശീയ വക്താവ‌് സൗരഭ‌് ഭരദ്വാജ‌് ആരോപിച്ചു. പത്താൻകോട്ട‌് സേനാ താവളത്തിനുനേരെ ആക്രമണമുണ്ടായശേഷം സൈനിക യൂണിഫോം മറ്റുള്ളവർ ഉപയോഗിക്കരുതെന്ന‌് സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ നഗ്നമായ ലംഘനമാണ് തിവാരി നടത്തിയതെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, സൈനിക യൂണിഫോം ധരിച്ച് റാലി നടത്തിയെന്ന ആരോപണം മനീഷ് തിവാരി നിഷേധിച്ചു. താൻ ധരിച്ചത് വെറും സാധാരണ ഷർട്ട്ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരത്തിൽ 10 ഷർട്ടുകൾ തനിക്കുണ്ടെന്നും അദ്ദേഹം ആരോപണങ്ങളോട് പ്രതികരിച്ചു. സൈനികരുടെതിന് സമാനമായ വസ്ത്രം ധരിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ആഭിമാനമുള്ള കാര്യമാണ്. ഇതിൽ അപമാനിക്കുക എന്ന ഉദ്യേശമില്ലെന്നും അദ്ദേഹം പറയുന്നു.

2016ൽ ഉറിയിൽ ആക്രമണം നടത്തിയ ഭീകരർ സൈനിക യൂണിഫോമിലായിരുന്നു എത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു യൂണിഫോം ഉപയോഗം കർശനമായി സൈന്യം നിരോധിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍