UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; വ്യാപക നാശനഷ്ടം, ഏഴ് മരണം

കൂടുല്‍ നാശ നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്ത കോഴിക്കോട് മുന്നിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളും ജില്ലയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകളും ആരംഭിച്ചിട്ടിണ്ട്.

കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തിയ കനത്തമഴയിലും കാറ്റിലും ഏഴ് മരണം ഉള്‍പ്പെടെ കടുത്ത നാശ നഷ്ടങ്ങളാണ് ഉണ്ടായത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ദീപ, കോഴിക്കോട് ചാലിയത്ത് കദീജ, കാസര്‍കോട് കുശാല്‍ നഗര്‍ സ്വദേശിയായ എല്‍കെജി വിദ്യാര്‍ഥിനി ഫാത്തിമ(4), കാസര്‍കോട് അഡൂര്‍ സ്വദേശി ചെനിയ നായിക്, ബാലരാമപുരം പുന്നക്കാട്ട് പൊന്നമ്മ, കണ്ണൂര്‍ പടിഞ്ഞാറയില്‍ ഗംഗാധരന്‍, എടത്വ തലവടിയില്‍ വിജയകുമാര്‍ എന്നിവരാണ് മരിച്ചത്.
കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് കാലവര്‍ഷം കൂടുതല്‍ വിനാശകാരിയായത്. കൂടുല്‍ നാശ നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്ത കോഴിക്കോട് മുന്നിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളും ജില്ലയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകളും ആരംഭിച്ചിട്ടിണ്ട്.

കടലാക്രമണം രൂക്ഷമായ കൊച്ചി ചെല്ലാനത്ത് പത്തിലേറെ വീടുകളില്‍ വെള്ളം കയറി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. അടിമാലി-മൂന്നാര്‍ റൂട്ടില്‍ രണ്ടാം മൈലിനു സമീപം ഉരുള്‍ പൊട്ടിയതായും റിപോര്‍ട്ടുകള്‍ പറയുന്നു. ജലനിരപ്പ് ഉയരുന്നതിനാല്‍ പത്തനംതിട്ട മണിയാര്‍ ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്നും പമ്പയുടെയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍