UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാന്ദാമംഗലം സെന്റ് മേരിസ് പള്ളിയിൽ ഓർത്തഡോക്സ്- യാക്കോബായ സംഘർഷം; കല്ലേറിൽ ഭദ്രാസനാധിപനടക്കം നിരവധി പേർക്ക് പരിക്ക്

സമരപ്പന്തൽ ഒഴിപ്പിച്ചെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

ഓർത്തഡോക്സ്- യാക്കോബായ അവകാശത്തർക്കം നിലനിൽക്കുന്ന തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രാത്രി കല്ലേറും സംഘർഷവും. ഇരുവിഭാഗങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 11.15 ഓടെയായിരുന്നു കല്ലേറും സംഘർഷവും. ഓർത്തഡോക്സ് വിഭാഗം ഗേറ്റ് തകർത്ത് പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.

മാർ മിലിത്തിയോസിന്റെ നേതൃത്വത്തിൽ ഒരു സംഘം യാക്കോബായ സഭാംഗങ്ങൾ പള്ളിക്കുള്ളിൽ പ്രാർഥന യജ്ഞം നടത്തുകയായിരുന്നു. പുറത്ത് പ്രാർഥനായജ്ഞത്തിൽ പങ്കെടുത്തിരുന്ന ഓർത്തഡോക്സ് സഭാംഗങ്ങളും ബുധനാഴ്ചമുതൽ പ്രാർത്ഥനയുമായി രംഗത്തുണ്ടായിരുന്നു. തുടർന്നായരുന്നു സംഘർഷം. ഇതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തങ്ങൾക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടി പാത്രിയാർക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം, സമരപ്പന്തൽ ഒഴിപ്പിച്ചെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച കൂടുതൽ വിശ്വാസികൾ പ്രതിൽഷേധവുമായി പള്ളിയിലേക്കെത്തും എന്ന കണക്കുകൂട്ടലിൽ കൂടുതൽ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്

പള്ളിക്കു മുന്നിൽ പ്രാർഥനായജ്ഞം ആരംഭിച്ചത്. പള്ളിക്കുള്ളിൽ പ്രാർഥന നടത്തുകയായിരുന്ന യാക്കോബായ സഭാംഗങ്ങൾക്കും പുറത്ത് പ്രാർഥനായജ്ഞത്തിൽ പങ്കെടുത്തിരുന്ന ഓർത്തഡോക്സ് സഭാംഗങ്ങൾക്കും കല്ലേറിൽ പരുക്കേറ്റു.  മാർ മിലിത്തിയോസ് പുറമെ തോമസ് പോൾ റമ്പാൻ, ഫാ. മത്തായി പനംകുറ്റിയിൽ, ഫാ. പ്രദീപ്, ഫാ. റെജി മങ്കുഴ, രാജു പാലിശേരി, ജോൺ വാഴാനി, എൽദോ എന്നിവരെ കുന്നംകുളം അടുപ്പൂട്ടി മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓർത്തഡോക്സ് സഭാംഗങ്ങളായ പി.ടി. വർഗീസ് (67), ബേസിൽ സജൻ (20), പെരുമാരിയിൽ ബാബു (47), സജൻ (48), യാക്കോബായ സഭാംഗങ്ങളായ പന്തപ്പിള്ളിൽ ബാബു (52), ചൊള്ളക്കുഴിയിൽ ബിജു (48), ചൊള്ളക്കുഴിയിൽ ഷാജു (43), മീൻകുഴിക്കൽ ജെയിംസ് (53), പന്തപ്പള്ളിൽ ആൽബിൻ (25) എന്നിവരെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരസ്പരം ഉണ്ടായ കല്ലേറിൽ പള്ളിയുടെ ചില്ലുകൾ തകർന്നു. ഗേറ്റും തകർത്തിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍