UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനമൊഴിഞ്ഞു

ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ ഒഴിവില്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടിനെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ നിയമിച്ചു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളംഅങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനമൊഴിഞ്ഞു. അതിരൂപതയിലെ ഭൂമി വിവാദങ്ങളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതികൂട്ടില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം. അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ മാര്‍ ആലഞ്ചേരിക്കുണ്ടായിരുന്ന പദവികള്‍ കൈമാറാന്‍ വത്തിക്കാനില്‍ നിന്നും തീരുമാനമുണ്ടായ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് റിപോര്‍ട്ട്. എന്നാല്‍ സീറോ മലബാര്‍ സഭയുടെ അധ്യക്ഷ സ്ഥാനത്ത് കര്‍ദിനാള്‍ തുടരും.

ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ ഒഴിവില്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടിനെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ നിയമിച്ചു. മാര്‍പ്പാപ്പയുടേതാണ് തീരുമാനം. മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ ഒഴിവിലാണു നിയമനം. നിലവില്‍ സീറോ മലബാര്‍ സഭാ പാലക്കാട് രൂപതാ ബിഷപ്പാണ് മാര്‍ ജേക്കബ് മനത്തോടത്ത്. അതിരൂപതയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ മാര്‍ ആലഞ്ചേരിക്കുണ്ടായിരുന്ന പദവികള്‍ കൈമാറാന്‍ വത്തിക്കാനില്‍ നിന്നും തീരുമാനിക്കുകയായിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍