UPDATES

മരട് ഫ്ലാറ്റ്: അഴിമതി പുറത്തുവരണം, നിർമാതാക്കൾക്കെതിരെ ജു‍ഡീഷ്യൽ അന്വേഷണം വേണമെന്ന് ഫ്ലാറ്റ് ഉടമകൾ

കോടതി വിധി നടപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് മുൻസിപാലിറ്റി.

മരട് ഫ്ലാറ്റ് വിഷയത്തിൽ നിർമാതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഫ്ലാറ്റ് ഉടമകൾ. നീതി ലഭിച്ചില്ലെങ്കിൽ ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ കോടതിയിൽ പോകുമെന്ന് വ്യക്തമാക്കുന്ന ഫ്ലാറ്റ് ഉടമകൾ ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ജു‍ഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും മരട് ഭവന സംരക്ഷണ സമിതി അധ്യക്ഷൻ ഷംസുദീൻ കരുനാഗപ്പള്ളി ആവശ്യപ്പെട്ടു. ഫ്ളാറ്റ് നിർമാണത്തിന് പിന്നിൽ നടന്നിട്ടുള്ള അഴിമതി വെളിച്ചത്തു കൊണ്ടു വരണം. അതിനായി വിജിലൻസ് അന്വേഷണത്തിനു സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഫ്ളാറ്റിലെ താമസക്കാരെ ഇറക്കി വിടാൻ ശ്രമിക്കുന്നത് സാങ്കേതിക കാരണം ചൂണ്ടിക്കാടിയാണ്. യുഎ നമ്പരിൽ മാത്രം ഒതുങ്ങുന്നതല്ല താമസക്കാരുടെ പ്രശ്നം തങ്ങളുടെ പക്കൽ വ്യക്തമായ രേഖകളുണ്ട്. ഉടമകൾക്ക് ലഭിച്ചിട്ടുള്ള രേഖകളിൽ അൺ ഓതറൈസ്ഡ് (യുഎ) നമ്പർ അല്ല ഉള്ളത്. യുഎ നമ്പരാണെങ്കിൽ അതിനുള്ള അണ്ടർടേക്കിങ് മുൻസിപ്പാലിറ്റി വാങ്ങി വയ്ക്കണം. അങ്ങനെയൊന്നില്ല. ബിൽഡറുമായി അത്തരത്തിൽ എന്തെങ്കിലും ഉണ്ടോ എന്ന് ഫ്ലാറ്റ് ഉടമകൾക്ക് അറിയില്ല. രേഖകൾ കൃത്യമായതിനാലാണ് വൈദ്യുതി കണക്ഷൻ ഉൾപ്പടെയുള്ളവ ലഭിച്ചിട്ടുള്ളതെന്നും ഷംസുദീൻ കരുനാഗപ്പള്ളി പറഞ്ഞു.

ഇന്നത്തെ നിയമം അനുസരിച്ച് ഇവിടയുള്ളത് നിയമ ലംഘകരല്ല. സിആർഇസഡ് 2വിലാണ് ഫ്ലാറ്റുകൾ നിൽക്കുന്നത് എന്നാണ് കാണിച്ചിട്ടുള്ളത്. ഇല്ലാത്ത നിയമം അനുസരിച്ചാണ് ഇവിടെ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.

അതേസമയം, കോടതി വിധി നടപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് മുൻസിപാലിറ്റി. മരടിലെ വിവാദ ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് പുനരധിവാസത്തിന് സഹായം അവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കേണ്ട സമയ പരിധി ഇന്ന് അവസാനിച്ചു. പുനരധിവാസം വേണമെന്ന് ആരും ആവശ്യപ്പെട്ടില്ലെങ്കിൽ ഇത്തരം ഒരു നടപടി വേണ്ടെന്ന് കണക്കാക്കുമെന്നും നഗരസഭ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് പുരനരധി വാസം വേണ്ടവർ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പേ അപേക്ഷിക്കണമെന്ന് വ്യക്തമാക്കി നഗരസഭ നോട്ടീസ് പതിച്ചത്.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍