UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്‌ളാറ്റ് ഉടമകള്‍ക്ക് തിരിച്ചടി; പുതിയ ഹര്‍ജികള്‍ പരിഗണിച്ചേക്കില്ല, അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിയണമെന്നാവശ്യപ്പെട്ട് മരട് മുന്‍സിപ്പാലിറ്റി നോട്ടീസ് നല്‍കി

റിട്ട് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യരുതെന്ന് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്ര നേരത്തെ വാക്കാല്‍ നിര്‍ദേശിച്ചിരുന്നു.

മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് തിരിച്ചടി. ഫ്‌ളാറ്റിലെ താമസക്കാര്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിയണമെന്ന് കാണിച്ച് മരട് മുന്‍സിപ്പാലിറ്റി നോട്ടീസ് നല്‍കി. അതേസമയം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചേക്കില്ല.

നാലു ഫ്‌ളാറ്റ് ഉടമകള്‍ സംയുക്തമായി നല്‍കിയ ഹര്‍ജി ലിസ്റ്റ് ചെയ്യുന്നതിനുള്ള നമ്പര്‍ ഇതുവരെ കോടതി രജിസ്ട്രി നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യരുതെന്ന് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്ര നേരത്തെ വാക്കാല്‍ നിര്‍ദേശിച്ചിരുന്നു.

റിട്ട് ഹര്‍ജികളും പുനഃപരിശോധനാഹര്‍ജികളും തള്ളിയ സാഹചര്യത്തിലായിരുന്നു ജസ്റ്റിസ് മിശ്രയുടെ നിര്‍ദേശം. ഇതേത്തുടര്‍ന്നാണ് രജിസ്റ്റട്രിയുട നടപടിയെന്നാണ് സൂചന. അതേസമയം, നാളെ രജിസ്ട്രിയില്‍ നിന്ന് അനുകൂലമായ നടപടിയുണ്ടാകുമെന്നാണ് ഹര്‍ജിക്കാരുടെ പ്രതീക്ഷിക്കുന്നത്.

ഈ മാസം 20തിനുള്ളില്‍ ഫ്ലാറ്റുകള്‍ പൊളിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. അതോടെ ഫ്ലാറ്റ് പൊളിക്കുകയല്ലാതെ സര്‍ക്കാരിനും നഗരസഭയ്ക്കും മുന്നില്‍ മറ്റ് വഴികളില്ല.

ഫ്‌ളാറ്റ് താമസക്കാരെ പുനരധിവസിപ്പിക്കാനാണ് നഗരസഭയുടെ നീക്കം. ഫാക്ടിന്റെ വിശ്രമമന്ദിരങ്ങളിലേക്ക് തത്ക്കാലത്തേക്ക് താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാനാണ് ജില്ലാകളക്ടറും നഗരസഭയും ചേര്‍ന്ന് എടുത്ത തീരുമാനം. എന്നാല്‍ ഒരു കാരണവശാലും തങ്ങള്‍ ഫ്ലാറ്റ് ഒഴിഞ്ഞ് പോവുകയില്ല എന്ന നിലപാടിലാണ് ഉടമകള്‍. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സമ്മതിക്കില്ല എന്നും അവര്‍ പറയുന്നു.

അവസാന ശ്രമം എന്ന നിലക്ക് ഫ്ലാറ്റ് ഉടമകള്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കപ്പെടുന്ന കാര്യം സംശയമാണെന്ന് അഭിഭാഷകര്‍ ഫാറ്റ് ഉടമകളെ അറിയിച്ചിട്ടുണ്ട്.

Read: രണ്ടു തവണ ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്, പിന്നാലെ വി.എസിന്റെതും; പട്ടികവര്‍ഗ വകുപ്പ് അപേക്ഷ വാങ്ങിവയ്ക്കും, വിചിത്ര ന്യായങ്ങള്‍ പറഞ്ഞ് തള്ളും; ഒരു തുണ്ട് ഭൂമിക്ക് വേണ്ടി ഏഴു വര്‍ഷമായി അലയുകയാണ് ഈ കുടുംബം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍