UPDATES

മരട്: കേരളത്തിലെ എംപിമാര്‍ക്കിടയിലും ഭിന്നത? പ്രധാനമന്ത്രിക്കുള്ള കത്തില്‍ ഒപ്പുവയ്ക്കാതെ ടിഎന്‍ പ്രതാപനും എന്‍കെ പ്രേമചന്ദ്രനും രാഹുൽ ഗാന്ധിയും

കേരളത്തിലെ 17 എംപിമാര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.

മരടിലെ ഫ്ലാറ്റ് വിഷത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാരുടെ കത്ത്. എറണാകുളം എംപി ഹൈബി ഈഡന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്കും തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ അ‍ഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചു കളയണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ രൂപം കൊണ്ട പ്രശ്നത്തിന് പരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

കേരളത്തിലെ 17 എംപിമാര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍, വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കും കത്തിന്‍റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, വിഷയത്തിൽ എംപിമാക്കിടയിലും ഭിന്നതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. ഇടത് എംപി ആരിഫ് ഉൾപ്പെടെ കത്തിൽ ഒപ്പുവച്ചപ്പോൾ രാഹുൽ ഗാന്ധിയുൾപ്പെടെ മൂന്നുപേര്‍ ഇതിന്റെ ഭാഗമായില്ല. തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപന്‍ കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രൻ എന്നിവരാണ് വിട്ട് നിന്ന മറ്റ് രണ്ട് പേർ. മരട് വിഷയത്തില്‍ വ്യത്യസ്ത നിലപാട് ചൂണ്ടിക്കാട്ടി ടിഎന്‍ പ്രതാപന്‍ ഒഴിഞ്ഞ നിന്നപ്പോൾ രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എന്‍കെ പ്രേമചന്ദ്രൻ ഒപ്പുവയ്ക്കാതിരുന്നത്. സ്ഥലത്തില്ലാത്തതിനാല്‍ ഇല്ലാതിരുന്നതിനാല്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയും കത്തില്‍ ഒപ്പിട്ടില്ല.

അതിനിടെ, മരട് ഫ്ലാറ്റ് ഒഴിപ്പിക്കൽ നടപടികൾക്കായി എത്തിയ നഗര സഭാ മുൻസിപ്പൽ സെക്രട്ടറിയെ താമസക്കാര്‍ തടഞ്ഞു. ഹോളിഫെയ്ത്ത് ഫ്ലാറ്റിനു മുന്നിലാണ് പ്രതിഷേധം ഉണ്ടായത്. പുനരധിവാസം ആവശ്യമുള്ളവർക്ക് നോട്ടീസ് നൽകി കണക്കെടുപ്പിനാണ് സെക്രട്ടറി എത്തിയത്. പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥനെ തടഞ്ഞതോടെ നേരിയ സംഘര്‍ഷത്തിനും ഇടയാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍