UPDATES

വിപണി/സാമ്പത്തികം

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വിലയിൽ ഇടിവ്; എട്ടുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍

അസംസ്‌കൃത എണ്ണ വില ഒരു ബാരലിന് 85 ഡോളര്‍ ഉണ്ടായിരുന്നത് നിലവില്‍ 71 ലേക്ക് താഴ്ന്നു.

അന്താരാഷ്ട്ര വിണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഇടിവ് തുടരുന്നു. കഴിഞ്ഞ എട്ടുമാസത്തനിടെ ഏറ്റവും കുറഞ്ഞ നിലയിലാണ് ക്രൂഡോയിലിന്റെ കഴിഞ്ഞ ദിവസത്തെ വില. അസംസ്‌കൃത എണ്ണ വില ഒരു ബാരലിന് 85 ഡോളര്‍ ഉണ്ടായിരുന്നത്  71 ഡോളറിലേക്ക്  താഴ്ന്നു. അമേരിക്കയിലെ എണ്ണ ഉല്‍പാദനത്തിലെ റെക്കോര്‍ഡ് ഉല്‍പാദനമാണ് വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കയുടെ എണ്ണ ഉല്‍പ്പാദനം മാത്രം പ്രതിദിനം 1.16 കോടി ബാരലായി ഉയരുകയും എണ്ണ സംഭരണത്തില്‍ 58 ലക്ഷം ബാരലിന്റെ വര്‍ധനവും രേഖപ്പെടുത്തി.

ഇറാനെതിരെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം എണ്ണവില ഉയരാന്‍ ഇടയാക്കുമെന്നായിരുന്നു നിഗമനങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു വിപണിയിലെ ഇടിവ്. യുഎസ് ഉല്‍പാദനം വര്‍ധിപ്പിച്ചതിന് പുറകെ സൗദി, റഷ്യ, അമേരിക്ക എന്നി രാജ്യങ്ങള്‍ എണ്ണയുല്‍പ്പാദനം വര്‍ധിപ്പിച്ചതും ഈ കുറവ് പരിഹരിക്കുന്നുണ്ട്. ഇറാനില്‍ നിന്നുളള എണ്ണയുടെ വരവ് കുറഞ്ഞതോടെയാണ് ഇവര്‍ ഉല്‍പാദനം കൂട്ടിയത്. ലോകത്തെ പ്രധാന എണ്ണ ഉല്‍പാദന രാജ്യങ്ങളില്‍ ഒന്നായ ഇറനെതിരായ ഉപരോധം എണ്ണവില ബാരലിന് 90 ഡോളര്‍ വരെ ഉയര്‍ത്താന്‍ ഇടയാക്കുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍.

അതിനിടെ മൂന്നാഴ്ചക്കിടെ ക്രൂഡ് ഓയില്‍ വിലയില്‍ വന്ന ഇടിവ് ഇന്ധനവിലയും കുറയാന്‍ കാരണമായി. രാജ്യാന്തര എണ്ണവിലയിലെ ഇടിവ് ഇന്ത്യയിലും പ്രകടമാണ്. രാജ്യത്ത് ലിറ്ററിന് 85 കടന്ന പെട്രോള്‍ രണ്ടാഴ്ചയ്ക്കിടെ 80 ലേക്കു താഴ്ന്നു. 81 രൂപയിലെത്തി റെക്കോഡിട്ട ഡീസല്‍ വില 77ആയും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ദീപാവലി ദവസത്തിന് ശേഷം പ്രവൃത്തദിനമായിരുന്ന ബുധനാഴ്്ച എണ്ണവിലയില്‍ രാജ്യത്ത് വ്യത്യാസം ഉണ്ടായിട്ടില്ല. ഇതുപ്രകാരം ഡല്‍ഹിയില്‍ പെട്രോളിന് 78.42 രൂപയും ഡീസലിന് 73.07 രൂപയുമായണ്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 83.92 പൈസയും ഡീസലിന് 76.57 രൂപയുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍