UPDATES

മസാല ബോണ്ട്: കൂടുതൽ ഉൾക്കാമ്പുള്ള, ഉൾക്കരുത്തുള്ള ചർച്ച പ്രതീക്ഷിച്ചെന്ന് ധനമന്ത്രി

മസാല ബോണ്ടിന്റെ പ്രവർത്തനം ദുരൂഹമാണ്. സർക്കാർ വ്യവസ്ഥകൾ അവ്യക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

മസാല ബോണ്ട് വിഷയത്തിൽ കടത്തിന്റെ വലുപ്പമല്ല നോക്കേണ്ടത്, ഇത് സ്ഥായിയാണോ എന്നാണെന്നാണ് പരിശോധിക്കേണ്ടതെന്ന് ധനമന്ത്രി തോമസ് ഐസക്. ഇപ്പോളെടുക്കുന്ന പണം തിരിച്ചടയ്കക്കാൻ പണമുണ്ടാകുമോ എന്നാണ് പരിശോധിക്കോണ്ടത്. ഇതിനായി പെട്രോൾ സെസ് ഉപയോഗിക്കാമെന്ന് തീരുമാനിച്ചത് നിയമസഭയാണ്. വായ്പ തിരിച്ചടവ് 2030 ൽ തിരിച്ചടയ്ക്കാൻ ഇപ്പോൾകിട്ടുന്ന ഗ്രാന്റ് മതിയാവുമെന്നും അദ്ദേഹം പറയുന്നു.

സഭ പാസാക്കിയതാണ് കിഫ്ബി നിബന്ധനകൾ, എന്നാൽ എവിടെ നിന്നാണ് ഇപ്പോൾ വന്ന ഭയമെന്നും അദ്ദേഹം നിയമ സഭയിൽ ചോദിച്ചു. മസാല ബോണ്ട് സംബന്ധിച്ച് നിയമ സഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയിരുന്നു ധനമന്ത്രി. മസാല ബോണ്ടിൽ ശബരിനാഥ് അടിയന്തിര ചർച്ചയ്ക്ക് നോട്ടീസ് നൽകിയപ്പോൾ കൂടുതൽ ഉൾക്കാമ്പുള്ള ഉൾക്കരുത്തുള്ള ചർച്ച പ്രതീക്ഷിച്ചും. ബാങ്കിലൊക്കെ പ്രവത്തിച്ചിട്ടുള്ള ശബരീനാഥിൽ നിന്നും നല്ല വാദങ്ങൾ പ്രതീക്ഷിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി.

അതേസമയം, എൽഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ അപചയമാണ് സംഭവിച്ചത്. മസാല ബോണ്ടിൽ കൊള്ളപ്പലിശയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.  മസാല ബോണ്ടിന്റെ പ്രവർത്തനം ദുരൂഹമാണ്. സർക്കാർ വ്യവസ്ഥകൾ അവ്യക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി. തന്നെ വ്യക്തിപരമായി അപമാനിച്ച ധനമന്ത്രിയുടെ നിലപാട് വില കുറ‍ഞ്ഞ സമീപനമെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല അരോപിച്ചു.

അതേസമയം, കിഫ്ബി ധന സമാഹരണത്തിന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മസാല ബോണ്ട് സംബന്ധിച്ച് നിയമ സഭയിൽ നടക്കുന്ന ചര്‍ച്ചയിൽ മുഖ്യമന്ത്രിയെ പരിഹസിച്ചായിരുന്നു ശബരി നാഥൻ എംഎൽഎ ചർച്ച ആരംഭിച്ചത്. മസാല ബോണ്ട് ചർച്ചയിൽ ലണ്ടൻ സ്റ്റോക്ക് എക്സചേഞ്ചിൽ മണി മുഴക്കിയതിനെ എന്തൊരു പ്രഹസന്നമാണ് സജീ എന്ന സിനിമ ഡയലോഗ് ഉപയോഗിച്ചാണ് ശബരി നാഥൻ വിശേഷിപ്പിച്ചത്. ബിബി റേറ്റിങ്ങിലുള്ളതാണ് സർക്കാർ പുറത്തിറക്കിയ മസാല ബോണ്ടുകൾ. അത്തരം ബോണ്ടുകളുൽ നിക്ഷേപിക്കാൻ ലോകത്തെ ഒരു കമ്പനിയും തയ്യാറാവില്ല. ബിബി റേറ്റിങ്ങ് എന്നുവച്ചാൽ‌ എസ്എസ്എൽസി പരീക്ഷയ്ക്ക് മുഴുവൻ സി പ്ലസ് ലഭിച്ച അവസ്ഥയാണെന്നും ശബരി നാഥൻ ആരോപിച്ചു.

എന്നാൽ ഈ ബിബി റേറ്റിങ്ങ് രേഖപ്പെടുത്തുന്ന മസാല ബോണ്ട് വാങ്ങിയത് ക്യുബെക്കക് ആസ്ഥാനമായ എസ് എൻസി ലാവ് ലിൻ എന്ന കമ്പനിയോട് ബന്ധമുള്ള സിഡിപിക്യു എന്ന കമ്പനി തന്നെയാണെന്നും ശബരി നാഥൻ വ്യക്തമാക്കുന്നു. സിഡിപിക്യു വെറുമൊരു പെൻഷൻ ഫണ്ടല്ല, ലാവ് ലിൻ കമ്പനിയുടെ 20 ശതമാനം ഓഹരികളുള്ള സ്ഥാപനമാണ്. കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുയുടെ ഓഫീസിനെ സംശയത്തിന്റെ മുനയിൽ നിർത്തിയത് എസ്എൻസി ലാവ് ലിനുമായി ബന്ധപ്പെട്ട ഇടപാട് ആയിരുന്നെന്നും ശബരിനാഥൻ സഭയിൽ ആരോപിച്ചിരുന്നു.

എന്നാല്‍, മസാല ബോണ്ട് സംബന്ധിച്ച് ഇപ്പോഴുയരുന്നത് അനാവശ്യ വിവാദങ്ങളാണെന്ന് തലശ്ശേരി എംഎൽഎ എൻ ഷംസീർ. നിയമസഭയിൽ കോൺഗ്രസ് എംഎൽഎ ഉയർത്തി ആരോപണങ്ങളെ പ്രതിരോധിച്ച് ഭരണപക്ഷത്തിനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവ് ലിന്റെ പേരിൽ കാലങ്ങളായി ഉന്നയിച്ച് വരുന്നതാണ് ആരോപണം. ഇത് തിരഞ്ഞെടുപ്പ് കാലത്തെ പതിവാണ്. ഒരു മനുഷ്യനെ എത്ര കാലമാണ് വേട്ടയാടുന്നതെന്നും ഷംസീർ പ്രസംഗത്തിൽ ആരോപിച്ചു. അതിനിടെ, പ്രളയം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ വന്നപ്പോൾ ഉൾപ്പെടെ കടല്‍ക്കിഴവനെ പോലെ കഴുത്തിൽ കയറിട്ട് തടസം നിന്ന കേന്ദ്ര സർക്കാറിന്റെ നിലപാടാണ് വികസന പ്രവർത്തനങ്ങൾക്ക് സർക്കാറിനെ മറ്റ് വഴികൾ തേടാൻ പ്രേരിപ്പിച്ചതെന്ന് സിപിഐ നേതാവ് മുല്ലക്കര രത്നാകരൻ ആരോപിച്ചു. അനൂപ് ജേക്കബ് എംഎൽഎ, പിസി ജോർജ്ജ് എംഎൽഎ, മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ എന്നിവരും ചർച്ചകളുടെ ഭാഗമായി.

 

ഒരു മനുഷ്യനാണെന്ന പരിഗണന കിട്ടാന്‍ നാല്‍പത് കൊല്ലം പണിയെടുക്കേണ്ടി വന്നു, എന്നിട്ട് അവരൊക്കെയാണ് എന്നെ ചീത്ത വിളിക്കുന്നത്- സണ്ണി എം. കപിക്കാട് സംസാരിക്കുന്നു- ഭാഗം 2

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍