UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ചുവര്‍ഷമായി പൂട്ടിക്കിടന്ന ജ്വല്ലറിയില്‍ മോഷണം: കോടികള്‍ വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്നു

140 കോടിരൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

വര്‍ഷങ്ങളായി പൂട്ടിക്കിടന്ന കാണ്‍പൂരിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. സ്വര്‍ണവും വജ്രവും വെള്ളിയും ഉള്‍പ്പെടെ നൂറുകോടിയിലധികം വിലവരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടു. പാര്‍ട്ണര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കാതിരുന്ന കാണ്‍പുരില്‍ ബിര്‍ഹാന റോഡിലെ ജ്വല്ലറി സ്റ്റോറിലാണ് മോഷണം നടന്നത്. 140 കോടിരൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബുധനാഴ്ച രാവിലെയാണ് മോഷണ വിവരം പുറത്തറിയുന്നത്.

ജ്വല്ലറി സംബന്ധിച്ച് തര്‍ക്കത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന ഉടമകളുടെ സാന്നിധ്യത്തില്‍ വീണ്ടും തുറക്കാനിരിക്കെയാണ് മോഷണം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. പോലീസിന് ലഭിച്ച പരാതിയില്‍ കോടികളുടെ നഷ്ടം സംഭവിച്ചതായും പറയുന്നു. കോടികള്‍ വിലവരുന്ന വജ്രങ്ങളും നൂറുകിലോയോളം സ്വര്‍ണം വെള്ളി ആഭരണങ്ങള്‍ക്കും പുറമെ ജ്വല്ലറിയുമായി ബന്ധപ്പെട്ട സുപ്രധാനരേഖകളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും പരാതി ചൂണ്ടിക്കാട്ടുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഉത്തര്‍ പ്രദേശ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കാണ്‍പുര്‍ ജില്ലാ പോലീസ് സൂപ്രണ്ട് രാജ്കുമാര്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനാണ് കേസ് അന്വേഷണ ചുമതല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധച്ച് വരികയാണെന്നും അധികൃതര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍