UPDATES

വാര്‍ത്തകള്‍

എം കെ രാഘവൻ പരാജയപ്പെടും; പാലക്കാട് ബിജെപി രണ്ടാമത്: മാതൃഭൂമി ന്യൂസ് – എ.സി നീല്‍സണ്‍ സര്‍വെ

മുസ്ലീം ലീഗിന്റെ സിറ്റിങ്ങ് സീറ്റുകളായ മലപ്പുറവും പൊന്നാനിയും യുഡിഎഫ് നിലനിർത്തും

കോഴിക്കോട് എൽഡിഎഫിന് വിജയം പ്രഖ്യാപിച്ച് മാതൃഭൂമി ന്യൂസ് – എ.സി നീല്‍സണ്‍ സര്‍വെ ഫലം. വടക്കൻ കേരളത്തിലെ മിക്കമണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വ്യക്കമാക്കന്ന സർവേ കാസർക്കോടും, കണ്ണൂരും യുഡിഎഫ് വിജയിക്കുമെന്ന് പ്രവചിക്കുന്നു. എന്നാൽ വയനാട്ടിൽ കോൺഗ്രസ് മികച്ച വിജയം സ്വന്തമാക്കുമെന്ന് പറയുന്ന സർവേ പക്ഷേ കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകളായ കോഴിക്കോടും, വടകരയിലും എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വിജയം കരസ്ഥമാക്കുമെന്നും പറയുന്നു.

മുസ്ലീം ലീഗിന്റെ സിറ്റിങ്ങ് സീറ്റുകളായ മലപ്പുറവും പൊന്നാനിയും യുഡിഎഫ് നിലനിർത്തുമെന്ന് പറയുന്ന സർവേ പക്ഷേ ഇടത് പക്ഷം തുടക്കം മുതൽ മികച്ച പ്രതീക്ഷ പുലർത്തുന്ന പാലക്കാട് മണ്ഡലത്തിൽ ബിജെപി ശക്തമായ വെല്ലുവിളി സിപിഎമ്മിന് ഉയർത്തുമെന്നും പ്രവചിക്കുന്നു. എന്നാൽ ആലത്തുരിലെ യുഡിഎഫ് അട്ടിമറി സാധ്യതകളും സർവേ തള്ളുന്നുണ്ട്. തൃശൂർ മണ്ഡലത്തിൽ കനത്ത പോരാട്ടത്തിനൊടുവിൽ യുഡിഎഫ് പിടിച്ചെടുക്കുമെന്നും സർവേ വ്യക്തമാക്കുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായി റിപ്പോർട്ട് പറയുന്നു പറയുന്നു. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിയുടെ പ്രകടനം വളരെ നല്ലതെന്ന് 32 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 24 ശതമാനം വളരെ മോശമെന്ന് അഭിപ്രായപ്പെടുന്നു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍