UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എം ബി രാജേഷിന്റെ വീടിനുനേരെ പടക്കമേറ്; പോലീസ് കേസെടുത്തു

വെള്ളിയാഴ‌്ച രാത്രി 9.15ഓടെയാണ് കോൺ‍ഗ്രസിന്റെ ആഹ്ലാദ പ്രകടനത്തിനിടെ പടക്കംകത്തിച്ചെറിഞ്ഞത‌്.

പാലക്കാട‌് ലോക‌്സഭാ മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥിയായിരുന്ന എം ബി രാജേഷിന്റെ വീടിനുനേരെ കോൺഗ്രസ‌് അതിക്രമം. ചളവറ കയില്യാട‌് മാമ്പറ്റപ്പടിയിലെ മാമ്പറ്റ വീടിനുനേർക്കാണ‌് വെള്ളിയാഴ‌്ച രാത്രി 9.15ഓടെയാണ് കോൺ‍ഗ്രസിന്റെ ആഹ്ലാദ പ്രകടനത്തിനിടെ പടക്കംകത്തിച്ചെറിഞ്ഞത‌്. അച്ഛൻ ബാലകൃഷ്ണൻനായരും അമ്മ രമണിയും മാത്രമാണ‌് വീട്ടിലുണ്ടായിരുന്നത‌്.

സ്ഫോടനശബ്ദംകേട്ട‌് പുറത്തിറങ്ങിയ എം ബി രാജേഷിന്റെ മാതാപിതാക്കൾക്ക് നേരെ കോൺഗ്രസ‌് പ്രവർത്തകർ അസഭ്യംപറഞ്ഞതായും ആരോപണമുണ്ട്. സംഭവത്തെ തുർട്ട് മേഖലയിലെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി. തിരഞ്ഞെടുപ്പ് ഫലം വന്ന വ്യാഴാഴ‌്ചയും വീട്ടിലേക്ക‌് പടക്കമെറിഞ്ഞതായി ബാലകൃഷ്ണൻനായർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊട്ടാത്ത മൂന്നു ഗുണ്ട‌്പടക്കം വീട്ടുമുറ്റത്തുനിന്ന‌് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, പ്രദേശത്ത് കോൺഗ്രസ‌് മനഃപൂർവം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി ഇ വിനോദ് കുമാർ ആരോപിച്ചു. കോൺഗ്രസ‌് പ്രാദേശിക നേതാവ്‌ നടുത്തൊടി ബാലചന്ദ്രന്റെ നേതൃത്വത്തിൽ പുൽക്കുഴിത്തൊടി പ്രദീപ‌്, കള്ളിയത്ത‌് സുനിൽകുമാർ, പുളിക്കൽ രാഹുൽ, മാരിയത്തൊടി വിജീഷ‌് എന്നിവരടങ്ങുന്ന സംഘമാണ‌് ആക്രമണം നടത്തിയതെന്നാണ് ആരോപണം.

12 ദിവസമായി മോര്‍ച്ചറിയില്‍; ഒടുവില്‍ അന്നമ്മയെ ദളിത് ക്രൈസ്തവ പളളിയില്‍ തന്നെ സംസ്‌കരിക്കാന്‍ വഴി തെളിയുന്നു

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍