UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെഡിക്കൽ കൗൺസിൽ ബിൽ: മെഡിക്കല്‍ വിദ്യാർത്ഥികൾ രാജ്യ വ്യാപകമായി നാളെ പഠിപ്പ് മുടക്കും, സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഇന്ന് അർദ്ധരാത്രി മുതൽ ഉപവാസ സമരം

പ്രതിപക്ഷ പാർട്ടികള്‍  ഉയർത്തിയ എതിർപ്പ് മറികടന്നായിരുന്നു ലോക്‌സഭയിലും രാജ്യസഭയിലും  ബിൽ വോട്ടെടുപ്പിലൂടെ പാസാക്കിയത്.

ഡോക്ടർമാരുടെ പ്രതിഷേധം വകവയ്ക്കാതെ ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും വിവാദ മെഡിക്കൽ കൗൺസിൽ ബിൽ പാസായതോടെ സമരം കടുപ്പിക്കാനൊരുങ്ങി ഡോക്ടർമാരുടെ സംഘടന. രാജ്യവ്യാപകമായി ഡോക്ടർമാർ ബുധനാഴ്ച 24 മണിക്കൂർ പണിമുടക്കിയിരുന്നെങ്കിലും ഇത് വകവയ്ക്കാതെ ബിൽ രാജ്യസഭയും പാസാക്കിയതോടെയാണ് പ്രതിഷേധം വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ രാജ്യത്തെ മെഡിക്കൽ വിദ്യാർത്ഥികൾ രാജ്യവ്യാപകമായി പഠിപ്പ്മുടക്കും. ഇതിന് പുറമെ വ്യാഴാഴ്ച രാത്രി മുതൽ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഉപവാസ സമരം സംഘടിപ്പിക്കുമെന്നും വിദ്യാർത്ഥികൾ അറിയിച്ചു.

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്യവ്യാപകമായി ഇന്നലെ തുടങ്ങിയ പ്രതിഷേധ ധര്‍ണ ഇന്നും തുടരുന്നതിനിടെയായിരുന്നു ബിൽ രാജ്യ സഭയിലും പാസായത്. തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിലായിരുന്നുന്നു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധ ധര്‍ണ. അതേസമയം ബില്ലിനെതിരായ കൂടുതല്‍ സമര പരിപാടികൾ ഞായറാഴ്ച ആലുവയിൽ ചേരുന്ന ഐഎംഎയുടെ യോഗം തീരുമാനിക്കും.

അവസാന വർഷ എംബിബിസ് ബിരുദ പരീക്ഷ പിജി പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയാക്കുന്ന തരത്തിലുള്ള ഭേദഗതി തിരിച്ചടിയാവുന്ന സാഹചര്യത്തിലാണ് അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾ സമരം കടുപ്പിച്ച് രംഗത്തെത്തിയതിന്റെ പിന്നിൽ. നേരത്തെ ലോക്സഭ പാസാക്കിയ ബിൽ രണ്ട് ഭേദഗതികളോടെയാണ് ഇന്ന് രാജ്യസഭ പാസാക്കിയത്. പ്രതിപക്ഷ പാർട്ടികള്‍  ഉയർത്തിയ എതിർപ്പ് മറികടന്നായിരുന്നു ലോക്‌സഭയിലും രാജ്യസഭയിലും  ബിൽ വോട്ടെടുപ്പിലൂടെ പാസാക്കിയത്.

മെഡിക്കല്‍ കൗണ്‍സില്‍ ഒാഫ് ഇന്ത്യയുടെ രൂപഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ് ബില്ലെന്നാണ് പ്രധാന അരോപണം. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്റ്റിനെതിരായി വരുന്ന പുതിയ നിയമത്തിൽ നിരവധി അവ്യക്തതകളാണ് നിലനിൽക്കുന്നതെന്ന് ഐഎംഎ ആരോപിക്കുന്നു. ബില്ലിലെ 32 വകപ്പ് പ്രകാരം മുഴുവൻ മോഡേൺ മെഡിസിൻ ഡോക്ടർമാരിലെ 30 ശതമാനം പേർക്ക് അടിസ്ഥാന പേർക്ക് അടിസ്ഥാന യോഗ്യതയായ എംബിബിഎസ് ഇല്ലാതെ തന്നെ രജിസ്ട്രേഷൻ കൊടുക്കാനും മോഡേൺ മെഡിസിന്‍ പ്രാക്ടീസ് നടത്തുന്നതിനും അനുമതി കൊടുക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടുള്ള പ്രതിഷേധമാണ് സമരം. എന്നാൽ എംബിബിഎസ് ഇല്ലാവത്തവർ എന്ന് പറയുന്നതിൽ ഇപ്പോഴും വ്യക്തതയില്ല. മിക് ലെവൽ പ്രാക്ടീഷണർ എന്ന് മാത്രമാണ് പറയുന്നതെന്നുമാണ് ഐഎംഎയുടെ നിലപാട്.

ഡോക്ടർമാരുടെ പ്രതിഷേധം വിലപ്പോയില്ല, വിവാദ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയും പാസാക്കി

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍