UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ധ്യാനത്തിലിരുന്ന ബുദ്ധ സന്യാസിയെ പുലി പിടിച്ചു

ഒരു മാസമായി വിഹാരത്തിൽനിന്ന് അകലെ കാട്ടിനുള്ളിലെ മരച്ചുവുവട്ടിൽ ധ്യാനത്തിലായിരുന്നു വാക്കേ.

മഹാരാഷ്ട്രയിലെ താഡോബ അന്ധേരി കടുവ സങ്കേതത്തിന്റെ ഭാഗമായ കൊടുംകാട്ടിൽ ധ്യാനത്തിലിരുന്ന ബുദ്ധ സന്ന്യാസിയെ പുലി പിടിച്ചു.  ചന്ദ്രാപുർ ജില്ലയിലെ രാംദേഗിയിലാണ് സംഭവം. വനത്തിന് സമീപത്തുള്ള   ബുദ്ധവിഹാരത്തിലെ യുവ സന്യാസി രാഹുൽ വാക്കേയാണ്(35) കൊല്ലപ്പെട്ടത്. ഒരു മാസമായി വിഹാരത്തിൽനിന്ന് അകലെ കാട്ടിനുള്ളിലെ മരച്ചുവുവട്ടിൽ ധ്യാനത്തിലായിരുന്നു വാക്കേ.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. പ്രഭാത ഭക്ഷണവുമായെത്തിയ ആശ്രമത്തിലെ സഹായികളാണ്  സന്യാസിയെ പുലി ആക്രമിക്കുന്നത് കണ്ടത്. സഹായത്തിനായി കൂടുതലാളുകളുമായി എത്തുമ്പോഴേക്കും വാക്കേ മരിച്ചിക്കുകയായിരുന്നു.

സംരക്ഷിതകടുവാസങ്കേതത്തിൽ വന്യജീവികളുടെ സാന്നിധ്യമുള്ളതിനാൽ കാട്ടിനുള്ളിലേക്കു പോകുന്നത് അപകടമാണെന്ന് സന്ന്യാസിമാർക്ക് മുന്നറിയിപ്പു നൽകിയിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരം സംഭങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയന്ത്രണങ്ങൽ ഏർ‌പ്പെടുത്തുമെന്നും  കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഗജേന്ദ്ര നർവാനേ പറഞ്ഞു. പുലിയുടെ ആക്രമണത്തെത്തുടർന്ന് ക്ഷേത്രസന്ദർശനസമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിനു ചുറ്റും സൗരവൈദ്യുത വേലി പണിയാനുള്ള ആലോചനയുമുണ്ട്. ആളെക്കൊല്ലിയായ പുലിയെ പിടികൂടാൻ കെണിയൊരുക്കുമെന്നും അദ്ദേഹം പറയുന്നു. താഡോബ കാടുകളിൽ 88 കടുവകളും പുലികളും മറ്റു മൃഗങ്ങളുമുണ്ടെന്നാണ് കണക്കാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍