UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിന്ദു യുവതിയെ കാണാതായി; ലൌ ജിഹാദ് എന്നാരോപിച്ചു മീററ്റില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രക്ഷോഭത്തിന്

മുസ് ലിം യുവാവിനൊപ്പം സ്വമേധയാ പോയതാണെന്ന് പോലിസ്

നവവധുവായ ഹിന്ദു യുവതിയെ മീററ്റില്‍ കാണാതായ സംഭവം അന്വേഷിക്കുന്നതില്‍ അധികൃതര്‍ അനാസ്ഥ കാണിച്ചു എന്നാരോപിച്ച് ഹിന്ദു സംഘടനകള്‍ പ്രക്ഷോഭത്തിന്. യുവതിയെ മുസ്ലിം വിഭാഗത്തില്‍പ്പെട്ട 25 കാരന്‍ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. എന്നാല്‍ യുവതി സ്വമേധയാ ഇയാള്‍ക്കൊപ്പം പോവുകയായിരുന്നെന്നാണ് പോലീസ് പറഞ്ഞത്.

വിവാഹത്തിന് ആറുദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഏപ്രില്‍ 8 നാണ് 23 കാരിയെ കാണാതായത്. എന്നാല്‍ പ്രദേശത്തെ ഷഹ്‌സാദ് എന്ന മുസ്ലിം യുവാവ് യുവതിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നെന്ന് ബിജെപി നേതൃത്വത്തിലുള്ള സംഘപരിവാര്‍ സംഘടനകള്‍ ആരോപിക്കുന്നു.

അതേസമയം, കാണാതായ യുവാവും യുവതിയും പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചതായി റിപോര്‍ട്ടുകളുള്ളതായി മീററ്റ് പോലിസ് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. മേയ് അഞ്ചിനാണ് ഇവര്‍ കോടതിയ സമീപിച്ചിട്ടുള്ളത്. എന്നാല്‍ കോടതിയില്‍ നിന്നും ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രക്ഷിതാക്കള്‍ യുവതിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണെന്നും അദ്ദേഹം പ്രതികരിച്ചു. യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ സഹോദരനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ കാണാതായ യുവതിയുമൊത്തുള്ള ചിത്രം കഴിഞ്ഞ ദിവസം യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തോതടെയാണ് വിഷയം വീണ്ടും ഉയര്‍ന്നു വന്നത്. അമൃതസറിലെ സുവര്‍ണ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് യുവാവ് പുറത്തുവിട്ടത്. കാവി ദുപ്പട്ട ധരിച്ച യുവതിയുടെ ചിത്രം തങ്ങളുടെ മതവികാരം വൃണപ്പെടുത്തുന്നതാണെന്നും യുവതിയെ കണ്ടെത്താന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും ബജ്‌രംഗദള്‍ പ്രഖ്യാപിച്ചത്. അതിനിടെ യുവതിയെ കാണാതായ സംഭവം ലൗ ജിഹാദിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ ദിനേഷ് കാഹ്ത്തിക്ക് രംഗത്തെത്തി. പോലിസ് കാര്യക്ഷമമായ നടപടി എടുത്തില്ലെങ്കില്‍ തങ്ങളുടെ വിഭാഗത്തിന്റെ ശക്തമായ പ്രതികരണം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു യുവവാഹിനി പ്രവര്‍ത്തരും വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

യുവതിയെ തട്ടിക്കൊണ്ടു പോയതാണെന്ന ആരോപണത്തില്‍ ഇതുവരെ 6 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25000 രൂപ അവാര്‍ഡും പോലിസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഷഹ്‌സാദിന്റെ ഫേസ്ബുക്ക് പോസ്റ്റിനു കമന്റ് ചെയ്ത 8 പേരെയും പോലിസ് പിടികൂടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍