നോവലില്‍ തിരുത്തല്‍ വരുത്താന്‍ എഴുത്തുകാരനോട് ആവശ്യപ്പെടാന്‍ അസിസ്റ്റന്റ് എഡിറ്ററോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദേശം നടപ്പാക്കിയോ തനിക്ക് അറിയില്ലെന്നും പിവി ചന്ദ്രന് പറഞ്ഞതായും രാജീവ് രാമചന്ദ്രന് കുറിപ്പില്‍ വ്യക്തമാക്കുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റെ മീശയെന്ന നോവലിലെ വിവാദമായ പരാമര്‍ശങ്ങള്‍ സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണെന്ന് മാതൃഭൂമി മാനേജിങ്ങ് എഡിറ്റര്‍ പിവി ചന്ദ്രന് അഭിപ്രായപ്പെട്ടിരുന്നതായി പ്രമുഖ മാധ്യമപ്രവര്ത്തകന് രാജീവ് രാമചന്ദ്രന്.
അമ്പലത്തില്‍ പോകുന്ന തന്റെ ഭാര്യയും മകളുമടക്കമുള്ള സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത് തന്നെയാണ് കുറിപ്പെന്നും മാനേജിങ്ങ് എഡിറ്റര്‍ പറഞ്ഞിരുന്നതായും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നോവലില്‍ തിരുത്തല്‍ വരുത്താന്‍ എഴുത്തുകാരനോട് ആവശ്യപ്പെടാന്‍ ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാരനായി അസിസ്റ്റന്റ് എഡിറ്ററോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദേശം നടപ്പാക്കിയോ തനിക്ക് അറിയില്ലെന്നും പിവി ചന്ദ്രന് പറഞ്ഞതായും രാജീവ് രാമചന്ദ്രന് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇത്തരം ഒരു വിവാദത്തില്‍ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരേ ജനവികാരം ഉയരുന്നതില്‍ കഴമ്പുണ്ടെന്നും, ഇക്കാര്യം അവണണിക്കാനാവില്ലെന്നും മാനേജിങ്ങ് എഡിറ്റര്‍ പറഞ്ഞെന്നും രാജീവ് രാമചന്ദ്രന് പറയുന്നു.
രാജീവ് രാമചന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
മീശയിലെ പരാമര്‍ശങ്ങള്‍
അമ്പലത്തില്‍ പോകുന്ന തന്റെ ഭാര്യയും മകളുമടക്കമുള്ള സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത് തന്നെയാണെന്നാണ്
മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്റെ
വ്യക്തിപരമായ അഭിപ്രായം.
എഴുത്തില്‍ തിരുത്തല്‍ വേണമെന്ന് എഴുത്തുകാരനോട് Request ചെയ്യാന്‍ ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാരനായ
അസിസ്റ്റന്റ് എഡിറ്ററെ ചുമതലപ്പെടുത്തിയിരുന്നതായും
അദ്ദേഹം പറയുന്നു. (അദ്ദേഹം ചുമതല നിര്‍വഹിച്ചോ എന്ന് എം ഇക്ക് അറിയില്ല)
മാതൃഭൂമിക്കെതിരെ ഉയരുന്ന ജനവികാരത്തില്‍ കഴമ്പുണ്ടെന്നും അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നുമാണ്
മാനേജിംഗ് എഡിറ്റര്‍ എന്നോട് പറഞ്ഞത്.
നാണമില്ലേ മാതൃഭൂമീ, ഹരീഷിനെ ഭീഷണിപ്പെടുത്തിയത് ‘ചില സംഘടനകളോ’?