നവംബര്‍ ഒന്നിനാണ് എം ഐ ഷാനവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചെന്നൈ ക്രോംപേട്ട് ഡോ. റേല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്ററില്‍ ചികില്‍സയില്‍ കഴിയുന്ന വയനായ് എംപി എം ഐ ഷാനവാസിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രക്തസമ്മര്‍ദ നിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നതെന്നും ഡോക്ടമാര്‍ അറിയിച്ചു. വൃക്കയില്‍ അണുബാധയുണ്ടായതും നില ഗരുതരമാക്കാന് ഇടയാക്കിയതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
നവംബര്‍ ഒന്നിനാണ് എം ഐ ഷാനവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്ന് തന്നെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. തടുന്ന് ആരോഗ്യം മെച്ചപ്പെട്ടങ്കിലും അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് പിന്നീട് വഷളാവുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. പിന്നീട് ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും അണുബാധയെ തുടര്‍ന്ന് തിങ്കളാഴ്ച നില വഷളാകുകയായിരുന്നു. വൃക്കയിലും അണുബാധയുണ്ടായി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഫോണില്‍ വിളിച്ച് വിരങ്ങള്‍ തിരക്കി.