UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാവേറുകളെ രംഗത്തിറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു: എ കെ ബാലൻ

1959 ആവർത്തിക്കാമെന്ന് സ്വപ്നം കാണേണ്ടെന്നും മന്ത്രി

സംസ്ഥാനത്ത് അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് നിയമ മന്ത്രി എ കെ ബാലൻ. അക്രമങ്ങൾ അധികം നീണ്ടുപോവില്ല. ദിവസങ്ങൾക്കകം അവസാനിക്കും. തങ്ങളുടെ ആളുകൾ പോലീസിൽ ഉണ്ടെന്ന് കരുതി ആരും അക്രമങ്ങൾക്ക് ഇറങ്ങണ്ട. ആര്‍ക്കും പോലീസിന്റെ സംരക്ഷണം ലഭിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമങ്ങൾ ഉണ്ടാക്കി സർക്കാറിനെ ഇല്ലാതാക്കാനാണ് ശ്രമം. 1959 ആവർ‌ത്തിക്കുമെന്ന് അരും സ്വപ്നം കാണേണ്ടതില്ല. എല്ലാം പൊതു സമുഹം തിരിച്ചറിയുന്നുണ്ടെന്നും എ കെ ബാലൻ പ്രതികരിച്ചു. ചാവേറുകളെ സൃഷ്ടിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് പ്രതിഷേധക്കാരുടെ ശ്രമം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് കോൺഗ്രസ് പ്രവർ‌ത്തകൻ ചാടിയത് ഇതിനുള്ള തെളിവാണ്. അപകടം സംഭവിച്ചാൽ മുഖ്യമന്ത്രിയെ കൊലയാളിയാക്കി മാറ്റാണ് ശ്രമം നടക്കുന്നത്.

മലപ്പുറത്ത് വച്ച് തന്റെ വാഹനത്തിന് മുന്നിലേക്ക് ബിജെപി പ്രവർത്തകനും ചാടാൻ ശ്രമിച്ചിരുന്നു. തല നാരിഴയ്ക്കാണ് അപകടം ഒഴിവായതെന്നും അദ്ദേഹം പറയുന്നു. അക്രമങ്ങളിൽ കേരള ജനത പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കും.

 

ബോംബേറ് തുടരുന്ന കണ്ണൂരിലെ ഈ ഗ്രാമത്തെ മാതൃകയാക്കാം ഹര്‍ത്താലുകളെ തോല്‍പ്പിക്കാന്‍ തീരുമാനിച്ച കേരളത്തിന്

എ എന്‍ ഷംസീര്‍ എംഎല്‍എയുടെയും വി. മുരളീധരന്‍ എം പി യുടെയും വീടിനു നേരെ ബോംബേറ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍