UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോണ്ടിച്ചേരിയിലും ഇങ്ങനെയാണ് നടക്കുന്നത്; ആലപ്പാട് പ്രശ്നത്തിൽ ഇ പി ജയരാജൻ

എന്താണ് നടക്കുന്നതെന്ന് സർക്കാരിന് നല്ല ബോധ്യമുണ്ട്. പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിച്ച് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കും.

ആലപ്പാട് ഐആര്‍ഇ നടത്തിവരുന്ന കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സർക്കാർ ഉചിതമായി ഇടപെടുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ. എന്താണ് നടക്കുന്നതെന്ന് സർക്കാരിന് നല്ല ബോധ്യമുണ്ട്. പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിച്ച് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കും. പോണ്ടിച്ചേരിയിലടക്കം ഇത്തരത്തിൽ തന്നെയാണ് ഖനനം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ രാത്രികാലങ്ങളില്‍ വന്‍തോതില്‍ കരിമണല്‍ കടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ അനധികൃതമായി കരിമണല്‍ കടത്ത് തടയാന്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി അറിയിച്ചു.

ആലപ്പാട്ടെ വിഷയത്തിൽ സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷത്തിൽ തീരുമാനം എടുക്കേണ്ടത് വ്യവസായ വകുപ്പാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് വിഷയത്തിലെ ഇപി ജയരാജന്റെ പ്രതികരണം.

എന്നാൽ ഖനനം പൂർണമായി നിർത്തിവച്ചശേഷമെ ചർച്ചക്കുള്ളു എന്ന നിലപാടായിരുന്നു സേവ് ആലപ്പാട് സമരസമിതിയുടേത്. ആലപ്പാട് പഞ്ചായത്തില്‍ വച്ചുതന്നെ പൊതു ഇടത്തില്‍ ചര്‍ച്ച നടത്തണമെന്ന് സമരസിതി നേതാവ് കാര്‍ത്തിക് ശശി വ്യക്തമാക്കിയിരുന്നു.

സേവ് ആലപ്പാട് ക്യാംപെയിനെ സംശയിക്കുന്നവരോട്; ഇതാ ഇവരാണ് പിന്നില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍