UPDATES

വിപണി/സാമ്പത്തികം

അനധികൃത ഓഹരി വില്‍പന; മഹാരാഷ്ട്ര ബിജെപി മന്ത്രിയുടെ കുടുംബം കര്‍ഷകര്‍ക്ക് 74.82 കോടി നല്‍കണമെന്ന് സെബി

മൂന്നു മാസത്തിനകം പണം തിരികെ നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ അടക്കം സ്വീകരിക്കുമെന്നും സെബി ഉത്തരവില്‍ പറയുന്നു.

അനധികൃതമായി കര്‍ഷകര്‍ക്ക് ഓഹരി വിറ്റഴിച്ച് ഫണ്ട് സ്വരൂപിച്ച സംഭവത്തില്‍ മഹാരാഷ്ട്ര കോര്‍പ്പറേഷന്‍ മന്ത്രി സുഭാഷ് ദേശ്മുഖും കുടുംബവും 74.82 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സെക്യൂരിറ്റി എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. 2008-11 കാലത്ത് ലോക്മന്‍ഗള്‍ അഗ്രോ ഇന്‍ട്രസ്ട്രീസ് ലിമിറ്റഡ് (എല്‍എഐഎല്‍) മഹാരാഷ്ടയിലെ ഷോലാപൂരിലുള്ള പഞ്ചസാര കമ്പനിയുടെ പേരില്‍ കര്‍ഷകര്‍ക്ക് ഓഹരി വിതരണം ചെയ്ത് 4,751 പേരില്‍ നിന്നും ഫണ്ട് ശേഖരിച്ചെന്നാണ് ആരോപണം. എന്നാല്‍ 49ല്‍ അധികം അംഗങ്ങളില്‍ നിന്നും ഓഹരി സ്വീകരിക്കുന്നതിനായി സെബിയുടെ അനുമതി തേടണമെന്നടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഓഹരി വിതരണമെന്നും. ഓഹരികള്‍ ഡീമാറ്റ് ഫോര്‍മാററ്റിലേക്ക് മാറ്റിയില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തില്‍ കമ്പനി ഡയറക്ടറും മന്ത്രി ദേശ്മുഖിന്റെ ഭാര്യയുമായ സ്മിതാ ദേശ്മുഖ് അടക്കം പത്ത് ഡയറക്ടര്‍മാരും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവാദികളാണെന്നും സെബി വ്യക്തമാക്കുന്നു. എന്നാല്‍ ഓഹരി വിതരണം ചെയ്ത കാലയളവിന് മുന്‍പ് സുഭാഷ് ദേശ്മുഖ് ഡയറക്ടര്‍ സ്ഥാനം രാജി വച്ചിരുന്നതിനാല്‍ അദ്ദേഹത്തെ നടപടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും സെബി വ്യക്തമാക്കുന്നു. ഉത്തരവു പ്രകാരം മൂന്നു മാസത്തിനകം പണം തിരികെ നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ അടക്കം സ്വീകരിക്കുമെന്നും സെബി അംഗം ജി മഹാലിംഗം മേയ് 16 ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ഇതോടൊപ്പം കമ്പനി ഓഹരി ഉടമകളുടെയും ഡീമാറ്റ് അക്കൗണ്ടുകളുടെയും വിവരങ്ങള്‍ സെബിക്ക് സമര്‍പ്പിക്കണം. കമ്പനി ഓഹരി സംബന്ധിച്ച എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കണമെന്നും സെബി ആവശ്യപ്പെടുന്നു. കര്‍ഷകരുടെ പണം തിരികെ നല്‍കി നാലു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അഴിമുഖം വാട്സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്ട്സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍