UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേഹാസ്വാസ്ഥ്യം, മന്ത്രി എം എം മണി ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യുതിമന്ത്രി എം എം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് കാബിനറ്റ് മീറ്റിംഗിനിടയിലാണ് മന്ത്രിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ന്യൂറോ സംബന്ധമായ തകരാറുകൾക്കാണ് മന്ത്രി ചികിത്സ തേടിയത് എന്നാണ് റിപ്പോർട്ടുകൾ. കാലിന് ബലഹീനത അനുഭപ്പെട്ടതിനെ തുടർന്നായിരുന്നു മന്ത്രി ചികില്‍സ തേടിയതെന്നാണ് വിവരം. നിലവിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോ സർജറി തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയുള്ളത്. എന്നാൽ വൈദ്യുതിമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍