UPDATES

ന്യൂസ് അപ്ഡേറ്റ്സ്

60,000 രൂപയും അലവൻസുകളും ലഭിക്കുന്ന വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈന്റെ കുടുംബം ദാരിദ്ര്യരേഖക്ക് താഴെ; റേഷൻ കാർഡ് റദ്ദാക്കാൻ ഭക്ഷ്യമന്ത്രിയുടെ നിർദേശം

വനിത കമീഷന്‍ അധ്യക്ഷയ്ക്ക് ​ പ്രതിമാസം 60,000 രൂപയും അലവൻസുകളും ലഭിക്കുമ്പോഴും കാര്‍ഡിലെ ഏഴ് പേരുടെയും പ്രതിമാസവരുമാനമായി രേഖപ്പെടുത്തിയിട്ടുള്ളത് 1800 രൂപ മാത്രമായിരുന്നു

അനർഹമായി മുൻഗണനപട്ടികയിൽ ഉൾപ്പെട്ടെന്ന് കണ്ടതിയ വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ഉൾപ്പെട്ട കുടുംബത്തിന്റെ റേഷൻ കാർഡ് റദ്ദാക്കാൻ ഭക്ഷ്യമന്ത്രിയുടെ നിർദേശം. നിലവിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ള ജോസഫൈനും കുടുംബത്തിനും മുൻഗണനേതര കാർഡ് നൽകാനും മന്ത്രി നിർദേശം നൽകി. ജോസഫൈനിന്റെ പേരുള്ള എറണാകുളം എളംകുന്നപ്പുഴ പഞ്ചായത്തിലെ മുരിക്കുംപാടം റേഷന്‍ ഷോപ്പിലെ 1735038020 നമ്പര്‍ കാര്‍ഡാണ് റദ്ദാക്കാൻ നിർദേശിച്ചത്. വനിതാ കമ്മീഷൻ അധ്യക്ഷയുടെ സഹോദര ഭാര്യ മേരി ലിയോണിയ മോളിയുടെ പേരിലാണ് കാർഡ്.

വനിത കമീഷന്‍ അധ്യക്ഷയ്ക്ക് സർക്കാറിൽ നിന്ന്​ പ്രതിമാസം 60,000 രൂപയും അലവൻസുകളും ലഭിക്കുമ്പോഴും കാര്‍ഡിലെ ഏഴ് പേരുടെയും പ്രതിമാസവരുമാനമായി രേഖപ്പെടുത്തിയിട്ടുള്ളത് 1800 രൂപ മാത്രമാണ്. ഈ അപാകത ചൂണ്ടിക്കാട്ടി ഭക്ഷ്യമന്ത്രി പി. തിലോത്തമന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ ജോസഫൈനിന്റെ പേരുള്ള സമയത്തോളം കുടുംബത്തിന് മുൻഗണനാ പട്ടികയില്‍ ഉൾപ്പടുത്തി കാർഡ് അനുവദിക്കാൻ ആവില്ലെന്ന് താലൂക്ക് സപ്ലൈ ഓഫിസറോട് മന്ത്രി നിർദേശിക്കുകയായിരുന്നു. അതേസമയം, വാർത്തയോട് ഇതുവരെ വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ പ്രതികരിച്ചിട്ടില്ല.

എന്നാൽ മുൻഗണനാ കുടുംബത്തിന് മുൻഗണനാ പട്ടികയില്‍ ഉൾപ്പെടണമെങ്കിൽ എം.സി. ജോസഫൈൻ മറ്റൊരു കാർഡിന് അപേക്ഷിക്കണം. തുടർന്ന് നടക്കുന്ന പരിശോധനയിൽ നിഷ്കർഷിക്കുന്ന ക്ലേശഘടകങ്ങൾ കുടുംബം നേരിടുന്നെന്ന് ബോധ്യപ്പെട്ടാലേ മുൻഗണന കാർഡ് അനുവദിക്കാൻ കഴിയൂവെന്നും അധികൃതർ പറയുന്നു.

ഗതാഗക്കുരുക്ക്; അർദ്ധരാത്രിയിൽ ടോൾപ്ലാസ തുറപ്പിച്ച് കളക്ടർ ടി വി അനുപമ; അധികൃതർക്ക് താക്കീത്

കന്യാസ്ത്രീ പീഡന കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം തടയുന്നതാര്? കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസ്

കേരളത്തിലെത്തുന്ന മോദിയും ഷായും കെട്ടുംകെട്ടി ശബരിമല കയറുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍