UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കംപ്യൂട്ടറുകൾ ഉൾപ്പെടെ കേന്ദ്രം നിരീക്ഷിക്കുന്നു; 10 അന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ പിടിച്ചെടുക്കാം

അന്വേഷണ ഏജൻസികൾക്ക് രാജ്യത്തുള്ള ഏതു കംപ്യുട്ടറുകളിലും ശേഖരിച്ച് വച്ച രേഖകൾ പരിശോധിക്കുന്നതിനും, ശേഖരിക്കുന്നതിവനും തടസമുണ്ടാവില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

രാജ്യത്തെ വ്യക്തികളുടെ കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും നിരീക്ഷിക്കാന്‍ അന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാറിന്റെ അനുമതി. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് ഇതിനുള്ള അധികാരം നൽകികൊണ്ടുള്ള ഉത്തരവിൽ അഭ്യന്തര സെക്രട്ടറി രാജീസ് ഗുബ്ബ വ്യാഴാഴ്ച ഒപ്പുവച്ചതായാണ് റിപ്പോർട്ടുകള്‍. ഇതോടെ അന്വേഷണ ഏജൻസികൾക്ക് രാജ്യത്തുള്ള ഏതു കംപ്യുട്ടറുകളിലും ശേഖരിച്ച് വച്ച രേഖകൾ പരിശോധിക്കുന്നതിനും, ഫോണുകൾ ചോർത്തിയും വിവരങ്ങൾ ശേഖരിക്കുന്നതിന് തടസമുണ്ടാവില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ഇന്റലിജൻസ് ബ്യൂറോ, നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബോർഡ് ഒാഫ് ഡയറക്ടറ്റ് ടാക്സസ്, ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇന്റലിജൻസ്, സിബിഐ, എൻഐഎ, റോ, ഡയറക്ടറേറ്റ് ഒാഫ് സിഗ്നൽ ഇന്റലിജൻസ്, ഡൽഹി പോലീസ് കമ്മീഷണർ എന്നിവർക്കാണ് ഇതു പ്രകാരം രേഖകൾ പരിശോധിക്കാൻ അധികാരം.

നേരത്തെ ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന വിഷയത്തിലോ മാത്രമെ ഇത്തരം പരിശോധനകള്‍ക്ക് അവസരം ലഭിക്കുമായിരുന്നുള്ളു. ഇതിനായി കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിബന്ധയുണ്ടായിരുന്നു. എന്നാൽ പുതിയ ഉത്തരവോടെ ഇനിമുതല്‍ പത്ത് ഏജന്‍സികള്‍ക്ക് പൗരന്റെ സ്വകാര്യതയിലേക്ക് അനുമതി കൂടാതെ കടന്ന് വരാന്‍ സാധിക്കുമെന്നതാണ് പുതിയ ഉത്തരവിന്റെ പ്രത്യേകത.

അതിനിടെ, കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ ലോക്സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി . എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ് നോട്ടീസ് നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍