UPDATES

എയ്ഡഡ് സ്കൂളുകൾ ന്യൂനപക്ഷ പദവിലേക്ക് ഒളിച്ചുകടത്തുന്നു, നീക്കം അധ്യാപകർ പോലും അറിയാതെ

കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവർ ഇങ്ങനെ പത്ത് വിദ്യാലയങ്ങൾക്ക് ഇത്തരത്തിൽ ന്യൂനപക്ഷപദവി നേടിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾ വിൽപന നടത്തി ന്യൂന പക്ഷ പദവിലേക്കുമാറ്റന്നതായി റിപ്പോർട്ട്.
അധ്യാപകരും ജീവനക്കാരും അറിയാതെയാണ് മിക്ക സ്കൂളുകളും ന്യൂനപക്ഷപദവിയുള്ള വിദ്യാലയങ്ങളായി മാറുന്നതെന്നാണ് ആക്ഷേപം. സംസ്ഥാനത്ത് അഞ്ചുവർഷത്തിനിടെ 20 സ്കൂളുകളെങ്കിലും ഇത്തരത്തിൽ ന്യൂനപക്ഷപദവിയിലേക്ക് മാറിയിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സ്വാതന്ത്ര്യസമരകാലത്തുൾപ്പെടെ വലിയ വീക്ഷണത്തോടെ ആരംഭിച്ച സ്ഥാപനങ്ങൾക്ക് പോലും ന്യൂനപക്ഷപദവി നൽകുകവഴി സ്ഥാപകരുടെ ഉദ്ദേശ്യലക്ഷ്യം തന്നെ വഴിമാറിപ്പോവുകയാണെന്നാണ്‌ ആക്ഷേപം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള കേന്ദ്രന്യൂനപക്ഷ കമ്മിഷനാണ് ന്യൂന പക്ഷ പദവി അനുവദിക്കുന്നത്. സ്കൂളിന്റെ ഉടമസ്ഥൻ ന്യൂനപക്ഷ സമുദായത്തിൽ പെട്ട വ്യക്തികളാണെങ്കിൽ സ്ഥാപനങ്ങൾക്ക് ന്യൂന പക്ഷ പദവി സ്വന്തമാക്കാം. സ്കൂൾ സ്ഥാപിച്ചതും നടത്തുന്നതും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മാനേജ്മെന്റ് ആണെങ്കിൽ ആ പദവി നൽകാൻ വ്യവസ്ഥയുണ്ട്. വിവിധ ജില്ലകളിൽ നിന്ന് ഈ പദവിക്കായി 20 അപേക്ഷകൾ നിലവിൽ കേന്ദ്രകമ്മിഷന്റെ പരിഗണനയിലാണ്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവർ ഇങ്ങനെ പത്ത് വിദ്യാലയങ്ങൾക്ക് ഇത്തരത്തിൽ ന്യൂനപക്ഷപദവി നേടിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. പദവി ലഭിച്ചാൽ കേന്ദ്രഫണ്ട് ലഭിക്കും. പ്രധാനാധ്യാപകനെ ഇഷ്ടാനുസരണം നിയമിക്കാം. ഇത് കണ്ടാണ് ന്യൂനപക്ഷപദവി നേടിയെടുക്കുന്നത്.

1936-ൽ കോഴിക്കോട് ജില്ലയിൽ സ്ഥാപിച്ച എയ്ഡഡ് സ്കൂൾ 12 വർഷംമുൻപ് കൈമാറ്റം ചെയ്തു. എന്നാൽ പ്രധാനാധ്യാപക തസ്തികയിൽ ഒഴിവുവന്നപ്പോഴാണ് സ്ഥാപനത്തിന് ന്യൂനപക്ഷപദവിയുള്ള അവിടത്തെ അധ്യാപകർ പോലും അറിയുന്നത്. സീനിയോറിറ്റിയുള്ള നാല് അധ്യാപകരെ ഒഴിവാക്കി മറ്റൊരാളെ മാനേജർ പ്രധാനാധ്യാപകനായി നിയമിക്കുകയായിരുന്നു. ന്യൂന പക്ഷ പദവിയുള്ള സ്കൂളുകളിൽ മാനേജർക്ക് ഇഷ്ടമുള്ളയാളെ പ്രധാനാധ്യാപകനായി നിയമിക്കാമെന്ന് ആനുകൂല്യം ഉപയോഗിച്ചായിരുന്നു നിയമനം.

12 വർഷംമുൻപ് കൈമാറ്റം ചെയ്യപ്പെട്ട സ്കൂളില്‍ പുതിയ മാനേജർ സ്കൂളിന് ന്യൂനപക്ഷപദവിക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അപേക്ഷയിൽ തീരുമാനം നീണ്ടുപോയപ്പോൾ മാനേജർ ദേശീയകമ്മിഷന് പരാതി നൽകിയാണ് പദവ് സ്വന്തമാക്കിയത്. സംസ്ഥാനവിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം പോലും തേടാതെയായിരുന്നു പദവി നൽകിയത്.

അതിനുശേഷം പുതിയ മാനേജർ സ്കൂളിന് ന്യൂനപക്ഷപദവിക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അപേക്ഷ നൽകി. തീരുമാനം നീണ്ടുപോയപ്പോൾ മാനേജർ ദേശീയകമ്മിഷന് പരാതി നൽകി. ഇതോടെ സംസ്ഥാനവിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം തേടാതെ സ്കൂളിന് പദവി അനുവദിച്ചു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സ്ഥാപനം ഇപ്പോൾ കൈമാറിയാൽ, അതിന് അർഹതയില്ലെന്നാണ് സംസ്ഥാനസർക്കാരിന്റെ നിലപാട്. ഒട്ടേറെ സ്ഥാപനങ്ങൾ ന്യൂനപക്ഷപദവിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആർക്കും വിദ്യാഭ്യാസവകുപ്പ് അനുമതി നൽകിയിട്ടില്ല. സംസ്ഥാനസർക്കാരിനെ മറികടന്ന് ചിലർ കേന്ദ്രകമ്മിഷന് അപേക്ഷ നൽകി അനുമതി നേടിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അഡീഷണൽ ഡി.പി.ഐ ജെസിജോസഫും പ്രതികരിക്കുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍