UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ആ മരമില്ലായിരുന്നു എങ്കിൽ’; നാലാം നിലയിൽ നിന്നും വീണ കുഞ്ഞിന്റെ അത്ഭുതകരമായ രക്ഷപ്പെടൽ

അപകടത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും പരിക്കുകളോടെ മുളുണ്ട് ഫോർട്ടിസ് ആശുപത്രി ഐസിയുവിൽ നിരീക്ഷണത്തിലാണു അഥർവ

ഒരു നിമിഷത്തെ അശ്രദ്ധ, അതായിരുന്നു അപകടത്തിന് കാരണം. അമ്മയും അച്ഛനും മുത്തച്ഛനും മുത്തശ്ശിയും എല്ലാം വീട്ടിൽ ഉണ്ടായിരുന്ന സമയത്തുതന്നെയായിരുന്നു ഒരു വയസ്സുകാരൻ ഫ്ലാറ്റിന്റെ ജനൽ വഴി താഴേക്ക് പതിച്ചത്. എന്നാൽ ഫ്ളാറ്റിന് താഴെ നിന്ന മരം കു‍ഞ്ഞിന്റെ രക്ഷകനാവുകയായിരുന്നു. മുംബൈ നഗരത്തിലുള്ള ഗോവണ്ടിയിലാണു സംഭവം.

സംഭവത്തെ കുറിച്ച് അഥർവ എന്ന കുഞ്ഞിന്റെ രക്ഷിതാക്കൾ പറയുന്നതിങ്ങനെ. ഫ്ലാറ്റിൽ ഒരു ഭാഗത്തു ഭിത്തിക്കു പകരം ഏഴടി ഉയരത്തിൽ സ്ലൈഡിങ് ജനലാണ്. ഗ്രില്ലോ, മറ്റു കവചങ്ങളോ ഇല്ല. വീട്ടിൽ എല്ലാവരും ഉണ്ടായിരുന്ന സമയത്ത് തന്നെയായിരിന്നു അപകടം.
മുത്തശ്ശി പുറത്തു തുണി വിരിക്കാനായി ജനൽ തുറന്ന ശേഷം പകുതി അടച്ചതാണു പ്രശ്നമായത്. ഹാളിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ഓടിയെത്തി ജനലിൽ തള്ളിയപ്പോൾ തുറന്നു പുറത്തേക്കു വീണു.

എന്നാൽ, താഴെ ഉണ്ടായിരുന്ന മരം രക്ഷകനാവുകയായിരുന്നു. താഴേക്കു പതിച്ച കുഞ്ഞ് മരത്തിൽ അൽപനേരം തട്ടിത്തടഞ്ഞു നിന്ന ശേഷം നിലത്തേക്കു വീണതാണു ദുരന്തം ഒഴിവാക്കിയത്. ആ മരമില്ലായിരുന്നെങ്കിൽ. അച്ഛൻ അജിത് ബാർകഡെയും അമ്മ ജ്യോതിയും സംഭത്തെ കുറിച്ച് ഭീതിയോടെയാണ് ഒാർക്കുന്നത്.

അപകടത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും പരിക്കുകളോടെ മുംബൈ മുളുണ്ട് ഫോർട്ടിസ് ആശുപത്രി ഐസിയുവിൽ നിരീക്ഷണത്തിലാണു അഥർവ. ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും അധികൃതർ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍