UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചേര്‍ത്തലയില്‍ നിന്നും നാടുവിട്ട 10ാം ക്ലാസുകാരനും അധ്യാപികയും ചെന്നൈയില്‍ പിടിയില്‍; കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് കേസ്

ഇതിനിടെ ചെന്നൈയില്‍ നിന്നും പുതിയ സിം കാര്‍ഡ് വാങ്ങി ഫോണില്‍ ഉപയോഗിച്ചതോടെയാണ് പോലീസ് ഇവരെ കണ്ടെത്തിത്.

ചേര്‍ത്തല തണ്ണീര്‍മുക്കത്തുനിന്നും 10ാം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം നാടുവിട്ട 41കാരിയായ അധ്യാപികയെ പോലീസ് ചെന്നൈയില്‍ നിന്നും കണ്ടെത്തി. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നെത്തിയ കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം ഇന്നലെ പുലര്‍ച്ചെയാണ് ഇരുവരെയും നഗരത്തിലെ ഹോട്ടലില്‍ നിന്നും കണ്ടെത്തിയത്. തണ്ണീമുക്കത്തെ സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ അധ്യാപികയും 10 വയസ്സുകാരന്റെ മാതാവുമായ ചേര്‍ത്തലയിലെ ഗിരിജാലയത്തില്‍ ഡെറോണി തമ്പിയെന്ന (മിനി)യാണ് അതേ സ്‌കൂളിലെ പത്താം ക്ലാസുകാരുമൊത്ത് നാടുവിട്ടത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തില്‍ അധ്യാപികയ്‌ക്കെതിരേ കേസെടുത്തായി ചേര്‍ത്തല ഡിവൈഎസ്പി എ ജി ലാലും മുഹമ്മ എസ്‌ഐ എം അജയ്‌മോഹനനും പ്രതികരിച്ച. കോടതിയില്‍ ഹാജരാക്കിയ അധ്യാപികയെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. വൈകുന്നേരത്തോടെ ഇവര്‍ക്ക് ജാമ്യം ലഭിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്ത കുട്ടിയെയും പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.

കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിലെത്തിയ അധ്യാപികയെ യാത്രയാക്കാനെന്ന പറഞ്ഞായിരുന്നു വിദ്യാര്‍ഥികൂടെ പോയത്. തുടര്‍ന്ന് ഇരുവരെയും കാണാതാവുകയായിരുന്നു. ചേര്‍ത്തലയിലെത്തിയ ശേഷം തിരുവനന്തപുരത്തേക്ക് പോയ ഇരുവരും പിന്നീട് ചെന്നൈയിലേക്ക് പോവുകയായിരുന്നു. യാത്രക്കിടെ മൊബൈല്‍ ഫോണ്‍ ഓഫ് ആക്കുകയും ചെയ്തു.

പിന്നീട് സ്വകാര്യബസ്സില്‍ ചെന്നൈയിലെത്തിയ ഇവരും വീടിനായി ശ്രമിക്കുകയും, ഇതിനായി ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച് വരികയുമായിരുന്നു. ഇതിനായി അധ്യാപിക തന്റെ പാദസരം വില്‍ക്കുകയും ചെയതു. ഇതിനിടെ ചെന്നൈയില്‍ നിന്നും പുതിയ സിം കാര്‍ഡ് വാങ്ങി ഫോണില്‍ ഉപയോഗിച്ചതോടെയാണ് പോലീസ് ഇവരെ കണ്ടെത്തിത്. തുടര്‍ന്നാണ് പോലീസ് ചെന്നൈയില്‍ എത്തുന്നത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന അധ്യാപികയുടെ മകന്‍ ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍