UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവജാത ശിശു വില്‍പ്പന; മിഷണറീസ് ഓഫ് ചാരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍

മിഷണറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചി യൂനിറ്റ് ഇന്‍ചാര്‍ജ്ജ് സിസ്റ്റര്‍ കോണ്‍സേലിയ, ജീവനക്കാരി അനിമ ഇഡ്വാര്‍ എന്നിവരാണ് അറസ്റ്റിലായത് .

അഗതി മന്തിരത്തിലെ കുട്ടികളെ വില്‍പന നടത്തിയെന്ന ആരോപണത്തില്‍ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി ജീവനക്കാരി അറസ്റ്റില്‍. മിഷണറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചി യൂനിറ്റ് ഇന്‍ചാര്‍ജ്ജ് സിസ്റ്റര്‍ കോണ്‍സേലിയ, ജീവനക്കാരി അനിമ ഇഡ്വാര്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഒരു സിസ്റ്ററെ കൂടി ചോദ്യം ചെയ്തു വരികയാണെന്നും എന്നാല്‍ സംഭവത്തിലെ ഇവരുടെ പങ്കാൡത്തെകുറിച്ച ഇതു വരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നം റാഞ്ചി പോലിസ് സൂപ്രണ്ട് പറയുന്നു.
ഇത്തരത്തില്‍ കുട്ടികളെ വില്‍ക്കാന്‍ തയ്യാറായ അമ്മമാരുടെ പേരുവിവരങ്ങള്‍ പോലീസ് ശേഖരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്ന് 1,40,000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) യുടെ പരാതിയെ തുടര്‍ന്നാണ് നടപടി. 14 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റുവെന്നാണ് കേസ്. ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രത്തിലെ 13 പെണ്‍കുട്ടികളടക്കം 22 അന്തേവാസികളുടെ സംരക്ഷണം സിഡബ്ല്യുസി കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. രണ്ട് കേന്ദ്രങ്ങളിലായായിരുന്നു ഇവരെ താമസിപ്പിച്ചത്. കുട്ടിയെ വിലകൊടുത്ത് വാങ്ങിയ ദമ്പതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്തര്‍ പ്രദേശുകാരായ ഇവര്‍ 1,20,000 രൂപ നല്‍കിയാണ് കുട്ടിയെ വാങ്ങിയതെന്ന് ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ രൂപാ കുമാരി പറയുന്നു. കഴിഞ്ഞ മെയ് 14 നാണ് നവജാത ശിശുവിനെ വിറ്റതെന്നാണ് ആരോപണം. മാര്‍ച്ച് 19 നാണ് കുഞ്ഞിന്റെ യഥാര്‍ഥ മാതാവ് മിഷണറി ഓഫ് ചാരിറ്റിയുടെ റാഞ്ചിയിലെ കേന്ദ്രത്തില്‍ എത്തിയത്. ഇവരെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മിഷണറീസ് ഓഫ് ചാരിറ്റി സംരക്ഷണ കേന്ദ്രം ശിശുക്ഷേമ സമിതിയെ അറിയിച്ചില്ലെന്നും സിഡബ്ല്യുസി അധികൃതര്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍