ചടയമംഗലം പൊലീസാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയതെന്ന് പിതാവ് ശിവജി രണ്ട് ഫേസ്ബുക്കിൽ അറിയിച്ചു.
ട്രെയിന്‍ യാത്രക്കിടെ കാണാതായ വയനാട് സ്വദേശിനിയായ പെൺകുട്ടിയെ കണ്ടെത്തി. ചടയമംഗലം പൊലീസാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയതെന്ന് പിതാവ് ശിവജി രണ്ട് ഫേസ്ബുക്കിൽ അറിയിച്ചു. ഇന്നലെ രാത്രിയാണ് ശിവജി കുട്ടിയെ കണ്ടെത്തിയ വിവരം ഫേസ്ബുക്കിൽ കുറിച്ചത്. മകളെ കാണാനില്ലെന്ന പോസ്റ്റ് ഷെയര്‍ ചെയ്ത്, വിവരങ്ങൾ അന്വേഷിച്ച എല്ലാവര്‍ക്കും ശിവാജി നന്ദി അറിയിച്ചിട്ടുണ്ട്. റെയില്‍വെ പൊലീസാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് സൂചന.
എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് കഴിഞ്ഞ ദിവസം വയനാട് കാക്കവയൽ സ്വദേശിയായ പതിനേഴുകാരി വിഷ്ണുപ്രിയയെ കാണാതായത്. കാണാതായി ഒരു ദിവസം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെക്കുറിച്ച് ഒരു വിവരവുമില്ലാതായതോടെയാണ് അച്ഛൻ ശിവജി തന്‍റെ മകളെ കാണാനില്ലെന്ന് കാണിച്ച ഫേസ്‍ബുക്കില്‍ കുറിപ്പിട്ടത്. ശിവാജി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കുട്ടിയെ വേഗത്തിൽ കണ്ടുപിടിക്കാനായത്.
എട്ടിന് എറണാകുളത്ത് അമ്മ വീട്ടിൽ പോയ വിഷ്ണുപ്രിയ 31 ന് എറണാകുളത്ത് നിന്ന് കോഴിക്കോടിന് ട്രെയിൻ കയറിയിരുന്നു. തുടർന്ന് 4.30ന് കെഎസ്ആർടിസി സ്റ്റാൻഡിൽ വിഷ്ണുപ്രിയയെ കണ്ടതായി സഹപാഠി കുടുംബത്തെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം വിഷ്ണുപ്രിയയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല.
ശിവജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എന്റെ മകളെ കിട്ടി പോസ്റ്റ് sahre ചെയ്തു സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും,മീഡിയ, സുഹൃത്തുക്കൾ ചടയമംഗലം പോലീസ് സ്റ്റേഷൻ si പ്രദീപ് കുമാർ എന്നിവർക്കും പോലീസ് അധികാരികൾ സഹായം നൽകാൻ എത്തിയ എല്ല നല്ലവരായ ആളുകൾക്കും നന്ദി സ്നേഹ പൂർവ്വം sivaji