UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിരിച്ചുവിട്ട തൊഴിലാളി മിസ്തുബിഷി മാനേജര്‍ക്ക് നേരെ വെടിയുതിര്‍ത്തു

ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഇതില്‍ ഒരാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി മിസ്തുബിഷി
ഓഫിസില്‍ നിന്നും പിരിച്ചുവിടപ്പെട്ട ജോഗീന്ദര്‍ ആണെന്ന് പോലിസ് അറിയിച്ചു

ജപ്പാന്‍ ആസ്ഥാനമായ വാഹന നിര്‍മാണ കമ്പനി മിസ്തുബിഷിയുടെ ഡല്‍ഹി എച്ച് ആര്‍ മാനേജര്‍ക്കു നേരെ പിരിച്ചുവിട്ട തൊഴിലാളിയുടെ ആക്രമണം. ഡല്‍ഹി ഗുഡ്ഗാവിലുള്ള മിസ്തുബിഷി ഓഫിസിലെ എച്ച് ആര്‍ മാനേജറായ ബിനീഷ് ശര്‍മക്കെതിരേയാണ് ആക്രമണമുണ്ടായത്. കാറില്‍ സഞ്ചരിക്കവേ മനേസറില്‍ വച്ച് ബൈക്കിലെത്തിയായിരുന്നു ആക്രമണം നടത്തിയത്. ശരീരത്തില്‍ രണ്ട് ബുള്ളറ്റുകള്‍ പതിച്ച ബിനീഷ് ശര്‍മ ചികില്‍സയിലാണ്. നാട്ടുകാര്‍ വിവരമറിയച്ചത് പ്രകാരമെത്തിയ പോലിസാണ് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബൈക്കിലെത്തിയ രണ്ടുപേര്‍ തോക്ക് ചൂണ്ടി മാനേജരോട് കാര്‍ നിര്‍ത്താനാവശ്യപ്പെടുകയും തുടര്‍ന്ന് വെടിയുമാണ് ഉണ്ടായതെന്ന് പോലിസ് അറിയിച്ചു. അക്രമികളില്‍ ഒരാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന്റെ കമ്പനിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ജോഗീന്ദര്‍ ആണെന്ന് തിരിച്ചറിഞ്ഞതായും, ശര്‍മയെ വധിക്കാന്‍ തന്നെയായിരുന്നു ശ്രമം നടന്നതെന്നും പോലിസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി. പെരുമാറ്റദൂഷ്യം ആരോപിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് ജോഗീന്ദറിനെ ഡല്‍ഹി മിസ്തുബിഷി ഓഫിസില്‍ നിന്നും പിരിച്ചുവിട്ടത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍