UPDATES

അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്; വടകരയിൽ കെ മുരളീധരൻ സ്ഥാനാർഥിയാവും

സ്ഥാനാർഥിയാവാൻ മുരളീധരൻ സമ്മതം അറിയിച്ചതായി മുല്ലപ്പളി രാമചന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്ഥാനാർത്ഥി നിര്‍ണയത്തിൽ തര്‍ക്കം നിലനിന്നിരുന്ന വടകര സീറ്റിൽ കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം. വടകരയിൽ കെ മുരളീധരൻ എംഎൽഎ സ്ഥാനാർഥിയാവും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരിഗണിച്ച സീറ്റിലാണ് അവസാന നിമിഷം കെ മുരളീധരൻ സമവായ സ്ഥാനാർത്ഥിയായി എത്തുന്നത്. നിലവിൽ വട്ടിയൂർകാവ് എംഎൽഎയാണ് കെ മുരളീധരൻ.

സ്ഥാനാർഥിയാവാൻ മുരളീധരൻ സമ്മതം അറിയിച്ചതായി മുല്ലപ്പളി രാമചന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രാവിലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം വടകരയിൽ പ്രവീൺ കുമാർ സ്ഥാനാർഥിയായേക്കുമെന്നായിരുന്നു വിവരം. എന്നാൽ പി.ജയരാജനെതിരെ ശക്തമായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമാണ് ചർച്ചകൾ വീണ്ടും വഴിമാറിയത്.

കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരന്‍റെ പേരും സ്ഥാനാർഥിയായി വടകരയിൽ പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ‌ അദ്ദേഹവും പിൻ‌മാറി യുവനേതാവായ വിദ്യ ബാലകൃഷ്ണന്‍റെ പേര് ആദ്യം മുതൽക്കേ പരിഗണനയിലുണ്ടായിരുന്നു. മുസ്ലിംലീഗും മൽസരിക്കാനില്ലെന്ന് വ്യക്തമാക്കിയ ആര്‍എപിയും കോണ്‍ഗ്രസ് മികച്ച സ്ഥാനാര്‍ഥിയെ നിർത്തണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.

അതിനിടെ തർക്കം നിലനിന്നിരുന്ന വയനാട്ടിലും ആലപ്പുഴയിലും സ്ഥാനാർഥികളിൽ തീരുമാനം ആയതാണ് വിവരം. വയനാട്ടിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധീഖും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും മൽസരിക്കുമെന്നാണ് വിലയിരുത്തൽ. ഔദ്യോഗിക പ്രഖ്യാപനം ഹൈക്കമാൻഡിന്റെ അനുമതിക്ക് ശേഷം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, പാർട്ടിയേൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ അനുസരിക്കുമെന്ന് റിപ്പോര്‍ട്ടുകൾക്ക് പിറകെ മുരളീധരൻ പ്രതികരിച്ചു. അക്രമ രാഷ്ട്രീയത്തിമെതിരെയാണ് തന്റെ പോരാട്ടം, എതിർ സ്ഥാനാർത്ഥി ആരെന്നത് താൻ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍