UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കിടക്കാന്‍ പായയില്ലെന്ന് പരാതി; ദുരിതാശ്വാസ ക്യാമ്പില്‍ വൃദ്ധയോട് കയര്‍ത്ത് കരുനാഗപ്പള്ളി എംഎല്‍എ

ക്യാമ്പില്‍ കിടക്കാന്‍ പായയില്ലെന്ന പറഞ്ഞതിനായിരുന്നു സിപിഐ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ പ്രകോപിതനായത്. കുപിതനായ എംഎല്‍എയെ ശാന്തനാക്കാന്‍ ശ്രമിക്കുന്ന വാര്‍ഡ് മെമ്പറും ഉദ്യോഗസ്ഥരും ദൃശ്യങ്ങളിലുണ്ട്.

ദുരിതാശ്വാസ ക്യാമ്പില്‍ വൃദ്ധയോട് കയര്‍ത്ത് കരുനാഗപ്പള്ളി എംഎല്‍എ. ക്യാമ്പില്‍ കിടക്കാന്‍ പായയില്ലെന്ന പറഞ്ഞതിനായിരുന്നു സിപിഐ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ പ്രകോപിതനായത്. തൊടിയുര്‍ വേങ്ങറ എല്‍പി സ്‌കുളിലെ ക്യാമ്പിലായിരുന്നു സംഭവം. കിടക്കാനുള്ള പായയുടെ കുറവ് വാര്‍ഡ് മെമ്പറോടും ഉദ്യോഗസ്ഥരോടും അറിയിച്ചിരുന്നു. ഇതിനിടെ ക്യാമ്പിലെത്തിയ എംഎല്‍എ യോടും ഇക്കാര്യം പറയുകയായിരുന്നു.
ഇതിനിടെ ഇതുവരെ ക്യാമ്പില്‍ എംഎല്‍എ എത്തിയിരുന്നില്ലെന്ന നിവാസികളുടെ പരാശമായിരുന്നു എംഎല്‍എയെ പ്രകോപിതനാക്കിയത്. മര്യാദയില്ലാതെ സംസാരിക്കരുതെന്നും എംഎല്‍എ വൃദ്ധയോട് പറയുന്നുണ്ട്. കുപിതനായ എംഎല്‍എയെ ശാന്തനാക്കാന്‍ ശ്രമിക്കുന്ന വാര്‍ഡ് മെമ്പറും ഉദ്യോഗസ്ഥരും ദൃശ്യങ്ങളിലുണ്ട്. ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും ഉയര്‍ന്നിട്ടില്ല.

അതേസമയം, ക്യാമ്പ് നിവാസികളോട് മോശമായി പെറുമാറിയിട്ടില്ലെന്നാണ് എംഎല്‍എയുടെ പ്രതികരണം. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നിന്നായി 150 ാളം കുടുബങ്ങളാണ് തൊടിയുര്‍ സ്‌കൂളിലെ ക്യാംപില്‍ കഴിഞ്ഞിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍