UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; വനം വകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്

ഊരാളുങ്കല്‍ ലേബർ സൊസൈറ്റിക്ക്  അഞ്ച് പ്രവര്‍ത്തികളിലായി 809.93 കോടിയുടെ കരാര്‍ നല്‍കിയതെന്ന് ഏകപക്ഷീയമായാണെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

വീട്ടിൽ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്ത സംഭവത്തിൽ നടന്‍ മോഹന്‍ലാലിന്റെ വനം വകുപ്പ് ചട്ടലംഘനം നടത്തിയതായി സിഎജി റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ വസതിയില്‍ന്നും  നിന്ന് നാല് ആനക്കൊമ്പുകള്‍ പിടിച്ചപ്പോള്‍ പ്രത്യേക ഉത്തരവിറക്കി ഉടമസ്ഥത വെളിപ്പെടുത്താന്‍ അവസരം നല്‍കിയെന്നും ഇന്ന്  നിയമസഭയുടെ മേശപ്പുറത്ത് വച്ച് സിഎജി റിപ്പോർട്ടിലെ ആരോപണം.  വെളിപ്പെടുത്തലിനുളള അവസരം ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിന് പകരം നടന് മാത്രമായി ഉത്തവിറക്കിയത്  വന്യജീവി നിയമത്തിലെ സെക്ഷന്‍ 40ന്റെ ലംഘനമാണെന്നാണ് വിമര്‍ശനം. സമാനകുറ്റം നേരിടുന്നവര്‍ക്ക് ഉത്തരവ് ബാധമാക്കാതിരുന്നതിനെയും റിപ്പോര്‍ട്ട്  വിമര്‍ശിക്കുന്നു.

അതേസമയം, നിര്‍മാണ കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റിക്ക്  അഞ്ച് പ്രവര്‍ത്തികളിലായി 809.93 കോടിയുടെ കരാര്‍ നല്‍കിയതെന്ന് ഏകപക്ഷീയമായാണെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. സൊസൈറ്റിയ്ക്ക് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. കരാറുകൾ അനുവദിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന മാനദണ്ഡം പാലിക്കപ്പെട്ടില്ല. ഇത്തരം നടപടികളിൽ‌ ടെന്‍ഡര്‍ അല്ലെങ്കില്‍ പൊതുലേലം എന്നിവ് സംഘടിപ്പിക്കണമെന്നാണ് കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.  സംസ്ഥാനത്തിന്റെ ഫിനാന്‍ഷ്യല്‍ കോഡും ഇക്കാര്യം വ്യക്തമാക്കുന്നു ഈ സാഹചര്യത്തിൽ ഇത്തരം നിബന്ധനകളുടെ  വ്യക്തമായ ലംഘനമാണ് കരാറുകളിൽ നടന്നിട്ടുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സൊസൈറ്റിയെ ചുമതലയേല്‍പ്പിക്കാന്‍ കഴിയുന്ന ഒറ്റ പ്രവര്‍ത്തിയുടെ മൂല്യം 25 കോടിയും  ഒരു സമയത്ത് കൈവശം വെയ്ക്കാവുന്ന പരമാവധി പ്രവര്‍ത്തികളുടെ മൂല്യം 250 കോടിയുമാണ്. എന്നാൽ ഇത് ലംഘിച്ചുകൊണ്ടാണ് 2016 ഫെബ്രുവരി 20ന്  809.93 കോടിയുടെ പ്രവര്‍ത്തികളുടെ കരാർ‌ അനുവദിച്ചത്. ഇതിന് പുറമെ സൊസൈറ്റിക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയതായും സെക്യൂരിറ്റി ഡെപ്പോസിറ്റ് സൂക്ഷിക്കുന്നതിലും ഇളവ് നല്‍കിയെന്നും റിപ്പോർട്ട് പറയന്നു. എന്നാൽ മന്ത്രി സഭാ തീരുമാനമാണെന്ന വാദം ഉയരുന്നുണ്ടെങ്കും നടപടി പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റി നിരാകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍