UPDATES

അവര്‍ 98 പേരേയുള്ളൂ, ഞങ്ങള്‍ 106 പേരുണ്ട്, തിങ്കളാഴ്ച കുമാരസ്വാമി സര്‍ക്കാരിന്റെ അന്ത്യം: യെദിയൂരപ്പ

വിശ്വാസ വോട്ട് ഇന്ന് തന്നെ നടത്തണം എന്ന് ബിജെപിയുടെ ആവശ്യപ്രകാരം സ്പീക്കര്‍ക്കും സര്‍ക്കാരിനും ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സര്‍ക്കാരും സ്പീക്കറും ഇത് അവഗണിക്കുകയാണ് ഉണ്ടായത്.

തിങ്കളാഴ്ച നിയമസഭ ചേരുമ്പോള്‍ കുമാര സ്വാമി സര്‍ക്കാരിന്റെ അവസാന ദിവസമായിരിക്കുമെന്ന് ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബിഎസ് യെദിയൂരപ്പ. ഭൂരിപക്ഷമില്ലാത്ത കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം മറ്റുള്ളവരെ ഭരിക്കാന്‍ അനുവദിക്കാതെ സമയം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. രാജ്യം ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണ്. ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ കിടന്നുറങ്ങിയതും രാജ്യം കണ്ടു – യെദിയൂരപ്പ പറഞ്ഞു.

മുംബൈയിലുള്ള 15 എംഎല്‍എമാരെ വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ അവര്‍ 98ഉം ഞങ്ങള്‍ 106ഉം പേരാണ്. എന്ത് സംഭവിക്കുമെന്ന് തിങ്കളാഴ്ച കാണാം. എനിക്കുറപ്പാണ്, തിങ്കളാഴ്ച കുമാര സ്വാമി സര്‍ക്കാരിന്റെ അവസാന ദിവസമാണ് എന്ന് – യെദിയൂരപ്പ പറഞ്ഞു.

വിശ്വാസ വോട്ട് ഇന്ന് തന്നെ നടത്തണം എന്ന് ബിജെപിയുടെ ആവശ്യപ്രകാരം സ്പീക്കര്‍ക്കും സര്‍ക്കാരിനും ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സര്‍ക്കാരും സ്പീക്കറും ഇത് അവഗണിക്കുകയാണ് ഉണ്ടായത്. വിശ്വാസ വോട്ട് നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും വിശദമായ ചര്‍ച്ചയ്ക്ക് ശേഷം വിശ്വാസ വോട്ടിലേക്ക് പോയേക്കുമെന്നും എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സ്പീക്കര്‍ ആണെന്നും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. ഗവര്‍ണറുടെ ഇടപടെലിന് എതിരെയും 15 എംഎല്‍എമാരെ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കുന്നതിന് നിര്‍ബന്ധിക്കരുത് എന്ന സുപ്രീം കോടതി ഉത്തരവ് ചോദ്യം ചെയ്തും മുഖ്യമന്ത്രി എച്ച്ഡി കുമാര സ്വാമിയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍