UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട്ടില്‍ ആക്രമിക്കപ്പെട്ടത് കോയമ്പത്തൂര്‍ സ്വദേശി, അക്രമി ഹോട്ടല്‍ മുറിയില്‍ ചെന്നും ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി

കൂടെയുണ്ടായിരുന്നത് ഊട്ടി സ്വദേശിയായ സുഹൃത്താണെന്നും യുവതി വ്യക്തമാക്കി. എന്നാല്‍ ഇയാളെ കണ്ടെത്താനായില്ല.

വയനാട്ടില്‍ യുവതിയും യുവാവും ആക്രമിക്കപ്പെട്ടത് സദാചാര ഗുണ്ടായിസമെന്ന് പോലീസ്. അക്രമത്തിനിരയായ യുവതി കോയമ്പത്തൂര്‍ സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് യുവതിയുമായി പോലീസ് ഫോണില്‍ സംസാരിച്ചു. അക്രമി ഹോട്ടല്‍ മുറിയില്‍ ചെന്ന് ഇവരെ ഭീഷണിപ്പെടുത്തിയെന്നും യുവതി പോലീസിനോട് പറഞ്ഞു. കൂടെയുണ്ടായിരുന്നത് ഊട്ടി സ്വദേശിയായ സുഹൃത്താണെന്നും യുവതി വ്യക്തമാക്കി. എന്നാല്‍ ഇയാളെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച കോയമ്പത്തൂരില്‍ നേരിട്ടെത്തി യുവതിയുടെ മൊഴിയെടുക്കും.

കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലവയലില്‍ വച്ച്, പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ സജീവാനന്ദ് എന്ന ആളില്‍ നിന്ന് യുവതിക്കും യുവാവിനും ക്രൂര മര്‍ദ്ദനം ഏറ്റത്. യുവതിയും യുവാവും താമസിച്ചിരുന്ന ലോഡ്ജിലെ മുറിയില്‍ സജീവാനന്ദ് അതിക്രമിച്ചു കയറി അപമര്യാദയായി പെരുമാറി.

എതിര്‍ത്തതോടെ സജീവാന്ദ് ബഹളമുണ്ടാക്കുകയും ഇവരെ പുറത്താക്കണമെന്ന് ലോഡ്ജ് ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. പ്രശ്‌നമുണ്ടാകുമെന്ന് കരുതി ലോഡ്ജ് ജീവനക്കാര്‍ ഇരുവരെയും പുറത്താക്കി. തുടര്‍ന്ന് ലോഡ്ജില്‍ നിന്ന് ഇറങ്ങിയ ഇവരെ പിന്തുടര്‍ന്ന് എത്തിയ സജീവാനന്ദന്‍ അക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.

ഒളിവില്‍പ്പോയ സജീവാനന്ദനുവേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധങ്ങളാണ് സംഭവത്തിനെതിരെ ഉയരുന്നത്.

Read: ഇവൻ നിന്റെ ആരാ’, വയനാട് അമ്പലവയലിൽ തമിഴ് യുവതിക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍